യാംബു: വരൾച്ചയും കുടിയൊഴിപ്പിക്കലും കാരണം രൂക്ഷമായ ദുരിതമനുഭവിക്കുന്ന കിഴക്കേ ആഫ്രിക്കയിലെ സോമാലിയയിലേക്ക് സൗദിയുടെ സഹായ ഹസ്തം. കിങ് സൽമാൻ റിലീഫ് സെന്ററിന്റെ (കെ.എസ് റിലീഫ്) ആഭിമുഖ്യത്തിൽ 18,000 സോമാലിയക്കാർക്ക് അടിയന്തര ഭക്ഷണ സഹായം എത്തിച്ചു. സോമാലിയയിലെ ജുബലാൻഡ് സംസ്ഥാനത്തെ ഗൂബ്വെയ്നിൽ കേന്ദ്രം 3,000 ഭക്ഷണക്കുട്ടകൾ വിതരണം ചെയ്തു.
സോമാലിയയിൽ 2,838 ടൺ സഹായം വിതരണം ചെയ്യുമെന്നും 2,54,184 പേർക്ക് പ്രയോജനം ചെയ്യുമെന്നും ആഫ്രിക്കയിലെ കെ.എസ്.റിലീഫിന്റെ ബ്രാഞ്ച് ഡയറക്ടർ യൂസുഫ് അൽ റഹ്മ പറഞ്ഞു.
കൂടുതൽ പ്രതിസന്ധി നേരിടുന്ന ജുബലാൻഡ് പ്രദേശത്തെ 60,000 ആളുകളുടെ പ്രയോജന ത്തിനായി 670 ടൺ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും സോമാലിയയിലെ സഹോദരങ്ങളുടെ ദുരിതം ലഘൂകരിക്കാൻ സൗദിയുടെ സഹായ പദ്ധതി വഴി ഒരു പരിധിവരെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കെ.എസ് റിലീഫ് ഡയറക്ടർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.