ജിദ്ദ: മന്ത്രിസഭയിലുൾപ്പെടെ പുതിയ നിയമനങ്ങൾ നടത്തി സൽമാൻ രാജാവ് കൽപന പുറപ്പെടുവിച്ചു. വിദ്യാഭ്യസ വകുപ്പിൽ ഡോ. ഹാതിം ബിൻ ഹംസ അല മർസൂഖിയെ സഹമന്ത്രിയായി നിയമിച്ചു. ഉന്നത വിദ്യാഭ്യാസമേഖലയുടെ ചുമതലയാണ് ഇദ്ദേഹത്തിന് നൽകിയത്.
ഡോ. തൗഫീഖ് ബിൻ അബ്ദുൽ അസീസിനെ മതകാര്യ വകുപ്പ് സഹമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയിട്ടുണ്ട്. വിദേശ വ്യാപാര അതോറിറ്റി ഗവർണറായി അബ്ദുറഹ്മാൻ അൽഹറബിയെയും ‘ജനറൽ ഒാർഗനൈസേഷൻ ഫോർ മിലിട്ടറി ഇൻഡസ്ട്രീസ്’ മേധാവിയായി അഹമ്മദ് അൽ ഒഹ്ലിയെയും നിയമിച്ചു.
തൊഴിൽ സാമൂഹിക വികസന വകുപ്പ് മന്ത്രിയുടെ അസിസ്റ്റന്റായി മുഹമ്മദ് അൽ ജാസറിനെയും നൂറ ബിൻത് യൂണിവേഴ്സിറ്റി ഡയറക്ടറായി ഡോ. ഇനാസ് അൽ ഇസ്സയെയും നോർതേൺ ബോർഡർ യൂണിവേഴ്സിറ്റി ഡയറക്ടറായി ഡോ. മുഹമ്മദ് ബിൻയഹ്യയെയും ഇമാം മുഹമ്മദ് ഇബ്ൻ സൗദ് ഇസ്ലാമിക് യൂണിവേഴ്സിറ്റി ഡയറക്ടറായി ഡോ. അഹമ്മദ് ബിൻ സാലിമിനെയും നിയമിച്ചാണ് രാജകൽപന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.