റിയാദ്: കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് റോയൽ റിസർവ് ഫെസ്റ്റിവലിന് ഞായറാഴ്ച അൽ ഖുറയ്യത്ത് ഗവർണറേറ്റിലെ കൾചറൽ സെന്ററിൽ തുടക്കമാവും. റിസർവിനുള്ളിലെ വിനോദസഞ്ചാര സ്ഥലങ്ങൾ പ്രദർശിപ്പിക്കാനും റിസർവ് പ്രവർത്തനങ്ങളിൽ പ്രാദേശിക ജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് റിസർവ് വികസന അതോറിറ്റിയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
വിവിധ വിനോദ, സാംസ്കാരിക, കലാ, ബോധവത്കരണ പ്രവർത്തനങ്ങളാണ് ഫെസ്റ്റിവലിൽ സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. വനവത്കരണ സംസ്കാരവും സസ്യവളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടീൽ മേഖല, സൗദി പൈതൃകവും പരമ്പരാഗത കരകൗശലവസ്തുക്കളും ആഘോഷിക്കുന്ന ആർട്ടിസൻ മാർക്കറ്റ്, വന്യജീവി മേഖല, തിയറ്റർ എന്നിങ്ങനെ നിരവധി മേഖലകളും ഫെസ്റ്റിവലിലുണ്ടാകും.
കുട്ടികൾക്കായി പ്രത്യേക ഏരിയയുമുണ്ട്. ഏപ്രിൽ 18ന് മേള അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.