റിയാദ്: ആധുനിക സൗദി അറേബ്യയുടെ പ്രഥമ പതാക ദിനം രാജ്യം ശനിയാഴ്ച ആചരിച്ചു. ദേശീയ സ്വത്വത്തിലും അതിെൻറ ചരിത്രപരമായ സവിശേഷതയിലുമുള്ള അഭിമാനത്തിെൻറ സ്ഥിരീകരണമാണ് പതാക ദിനാചരണമെന്ന് ഭരണാധികാരി സൽമാൻ രാജാവ് വിശേഷിപ്പിച്ചു. പതാകദിനത്തിെൻറ ചരിത്രപരമായ സവിശേഷത വലിയ അർഥതലങ്ങൾ ഉൾക്കൊള്ളുന്നതാണ്. അത് നമ്മുടെ സ്ഥിരതയെ പ്രതിനിധാനം ചെയ്യുന്നു. ചരിത്രത്തിൽ നമ്മുടെ അഭിമാനത്തിെൻറ ഉറവിടമാണത് -പതാകദിനത്തിൽ രാജാവ് ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.
രാജ്യത്തിന്റെ ചരിത്രത്തിലുള്ള അഭിമാനം വിളിച്ചറിയിച്ചാണ് രാജ്യത്തുടനീളം ശനിയാഴ്ച പതാക ദിനം ആചരിച്ചത്. മന്ത്രാലയ ഓഫിസുകളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും മുന്നിൽ കൂറ്റൻ പതാകകൾ പാറിപ്പറന്നു.
തലസ്ഥാന നഗരിയിലടക്കം വിനോദ മേഖലകളിൽ കരിമരുന്ന് പ്രകടനങ്ങളും ഡ്രോൺ ഷോകളുമടക്കം നിരവധി പരിപാടികളാണ് സംഘടിപ്പിച്ചത്. ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുൽ അസീസ് രാജാവ് 1937 മാർച്ച് 11-നാണ് ഹരിത പതാകയുടെ രൂപം അംഗീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.