????? ????????? ???????????? ???????? ????????? ?????? ???????????????

ചരിത്രപ്രധാന ടെലിഫോണ്‍ മാതൃക സല്‍മാന്‍ രാജാവിന് സമ്മാനിച്ചു

റിയാദ്: 64 വര്‍ഷം പഴക്കമുള്ള ടെലിഫോണി​​െൻറ മാതൃകയിലുള്ള ഫോണ്‍ സൗദി ടെലികോം അതോറിറ്റി പ്രസിഡൻറ്​ ഡോ. ഖാലിദ് അല്‍ബയാരി സല്‍മാന്‍ രാജാവിന് സമ്മാനിച്ചു. കഴിഞ്ഞ ദിവസം നടന്ന കുതിരപ്പന്തയ സമാപന ചടങ്ങില്‍ വെച്ചാണ് സല്‍മാന്‍ രാജാവ് റിയാദ് ഗവര്‍ണറായിരിക്കെ ഉപയോഗിച്ച ഫോണി​​െൻറമാതൃക നല്‍കിയത്. ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാൽ നെഹ്റുവിനെ സ്വീകരിച്ച ചടങ്ങില്‍ സല്‍മാന്‍ രാജാവിന്​ മുമ്പിലുണ്ടായിരുന്നതാണ്​ ഇൗ ഫോൺ. 
അക്കാലത്ത്​ സൗദിയിലെ വന്‍ നഗരങ്ങളിലുണ്ടായിരുന്നത് പരിമിതമായ ടെലിഫോണ്‍ ലൈനുകളാണ്. റിയാദ്, ജിദ്ദ, മക്ക, മദീന, താഇഫ് എന്നീ നഗരങ്ങളിലായി വെറും 854 ടെലിഫോണ്‍ ലൈനുകൾ മാത്രം. 1956ല്‍ റിയാദ്​ ബത്ഹ അല്‍വസീര്‍ റോഡിലെ ഗവര്‍ണറേറ്റ് ഓഫീസില്‍ നിന്നുള്ള ചിത്രവും രാജാവിന് സമര്‍പ്പിച്ചു. 
 
Tags:    
News Summary - king salman-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.