റിയാദ്: സമാധാന ആവശ്യത്തിന് ആണവോർജം എന്ന തത്വത്തിലൂന്നി രാഷ്ട്രത്തിെൻറ ആണവ നയത്തിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. സല്‍മാന്‍ രാജാവിെൻറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഊർജ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്. പെട്രോളിതര ഊർജ സ്രോതസ് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
സൗദി ഊർജ, വ്യവസായ മന്ത്രി എൻജി. ഖാലിദ് അല്‍ഫാലിഹ് സമര്‍പ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു. ഏതാനും നിബന്ധനകളുടെയും വ്യവസ്ഥകളുടെയും അടിസ്ഥാനത്തിലാണ് ആണവ നയം രൂപപ്പെടുത്തിയിട്ടുള്ളത്. എല്ലാ ആണവ പദ്ധതികളും സമാധാന ആവശ്യത്തിന് മാത്രമായി പരിമിതപ്പെടുത്തുക, ആണവ പരിപാടികളില്‍ സുതാര്യത കാത്തുസൂക്ഷിക്കുക എന്നിവക്ക് പുറമേ, ആണവ നിലയങ്ങളുടെ സ്വതന്ത്ര നിരീക്ഷണം, റേഡിയേഷന്‍ പോലുള്ള പ്രശ്നങ്ങളില്‍ നിന്നുള്ള സുരക്ഷ, ആണവ അസംസ്കൃത വസ്തുക്കളുടെ മാതൃകാപരമായ ഉപയോഗം, ആണവ മാലിന്യത്തിെൻറ കാര്യക്ഷമവും അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ചുമുള്ള കൈകാര്യം എന്നിവ ഉറപ്പുവരുത്തണം എന്നതാണ് മന്ത്രിസഭ നിശ്ചയിച്ച നിബന്ധനകള്‍. ആണവ നിലയങ്ങളുടെ മേല്‍നോട്ടം, സ്വതന്ത്ര നിരീക്ഷണം, റേഡിയേഷന്‍ തടയല്‍ തുടങ്ങിയവക്കുള്ള പ്രത്യേക സഭ രൂപീകരിക്കാനും മന്ത്രിസഭ അംഗീകാരം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.