ജിദ്ദ: കോവിഡ് 19 നേരിടാനുള്ള മുൻകരുതൽ നടപടികൾ തുടരുകയാണെന്നും ജനങ്ങളുടെ ആവശ് യങ്ങൾക്ക് അനുസൃതമായ പരിഹാരമാർഗങ്ങൾ അവലംബിക്കാനും ഭരണകൂടം പ്രതിജ്ഞാബദ്ധമാ ണെന്നും സൗദി ഭരണാധികാരി സൽമാൻ രാജാവ്. വ്യാഴാഴ്ച രാത്രി രാജ്യത്തെ പൗരന്മാരെയും താമസ ക്കാരെയും അഭിസംബോധന ചെയ്താണ് സൽമാൻ രാജാവ് ഇക്കാര്യം പറഞ്ഞത്.
‘എെൻറ ആൺ, പെൺമക്ക ളെ, രാജ്യത്തെ പൗരന്മാരും താമസക്കാരുമായവരെ, കോവിഡ് 19 എന്ന മഹാമാരിയാൽ ലോകമിന്ന് വലിയ പ്രയാസമനുഭവിക്കുന്ന സാഹചര്യത്തിൽ ദൈവം നിങ്ങളെയും ലോകത്തെയും മഹാനാശത്തിൽ സംരക്ഷിക്കെട്ട’യെന്ന ആമുഖത്തോടെയാണ് സൽമാൻ രാജാവ് അഭിസംബോധന ആരംഭിച്ചത്. ലോകചരിത്രത്തിലെ പ്രയാസകരമായ ഒരുഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ‘തീർച്ചയായും പ്രയാസത്തോടൊപ്പമാണ് എളുപ്പം’ എന്ന അല്ലാഹുവിെൻറ വചനത്തിൽ വിശ്വാസമർപ്പിച്ച് നാം അതിെൻറ കാഠിന്യവും കയ്പും ബുദ്ധിമുട്ടും മറികടക്കാൻ പോകുന്നഘട്ടത്തിലാണെന്ന് മനസ്സിലാക്കണം.
സ്ഥിരചിത്തതയോടെ അഭിമുഖീകരിച്ച, മനുഷ്യരാശി നേരിട്ട പ്രയാസങ്ങളിലൊന്നായി ഇൗ വിപത്ത് ചരിത്രത്തിൽ രേഖപ്പെടുത്തും. നിങ്ങളുടെ രാജ്യമായ സൗദി ദൈവസഹായത്താലും സാധ്യമായ എല്ലാ കഴിവുകളാലും ഇൗ മഹാമാരിയെ നേരിടാനും അതിെൻറ ദൂഷ്യഫലങ്ങൾ ഇല്ലാതാക്കാനുമായ എല്ലാ മുൻകരുതൽ നടപടിയും സ്വീകരിച്ചുവരികയാണ്. അതിനെ നേരിടാനുള്ള നിങ്ങളുടെയെല്ലാവരുടെയും ദൃഢനിശ്ചയം മുൻപന്തിയിലുണ്ട്. രാജ്യത്തെ പൗരനും താമസക്കാരും ആവശ്യമായ മരുന്ന്, ഭക്ഷണം, ജീവിതാവശ്യങ്ങൾ എന്നിവ നൽകാൻ അതീവ ശ്രദ്ധയും താൽപര്യവുമുണ്ടാകുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പുനൽകുന്നു. എല്ലാ ഗവൺമെൻറ് വകുപ്പുകളും പ്രത്യേകിച്ച്, ആരോഗ്യമന്ത്രാലയം രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളാൻ വേണ്ടതെല്ലാം ചെയ്യുന്നുണ്ട്.
പ്രതിസന്ധിഘട്ടങ്ങളെ അഭിമുഖീകരിച്ച് പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യം സംരക്ഷിക്കാൻ വലിയ ശ്രമമാണവർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇൗ പ്രയാസകരമായ സമയത്ത് നാം കഠിനാധ്വാനം ചെയ്യണമെന്നും ഉൗന്നിപ്പറയുന്നു. തോളോട് ചേർന്ന് സഹകരിച്ച് ഒരേമനസ്സോടെ വ്യക്തിപരമായും കൂട്ടായും അവബോധം വർധിപ്പിക്കേണ്ടതുണ്ട്. മഹാമാരിയെ നേരിടാൻ ബന്ധപ്പെട്ട വകുപ്പുകൾ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണം.
ലോകം മുഴുവൻ കടന്നുപോകുന്ന പ്രതിസന്ധിഘട്ടത്തിലൂടെയാണ് നാമും കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പ്രതിസന്ധികളെ ദൈവ വിശ്വാസത്താലും അവനിൽ ഭാരമേൽപിച്ചും നേരിടുക. മനുഷ്യെൻറ ആരോഗ്യസംരക്ഷണത്തിനും നല്ല ജീവിതത്തിനും സാധ്യമായതെല്ലാം നാംചെയ്തിരിക്കുന്നു. ദൈവം നമ്മെ രക്ഷിക്കുകയും കൂടുതൽ അനുഗ്രഹിക്കുകയും ചെയ്യുമാറാകെട്ടയെന്നും സൽമാൻ രാജാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.