ലോക മുസ്‌ലിംകൾക്ക് ഈദ് ആശംസ നേർന്ന് സൽമാൻ രാജാവ്

റിയാദ്: സൗദിയിലെ ജനങ്ങൾക്കും പ്രവാസികൾക്കും ലോക മുസ്‌ലിംകൾക്കും ഈദുൽ ഫിത്ർ ആശംസകൾ നേർന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ്. പെരുന്നാൾ അറേബ്യക്കും ലോകത്തിനും സുരക്ഷയും സമാധാനവും കൈവരുത്തുമെന്ന് സൽമാൻ രാജാവ് പ്രത്യാശ പ്രകടിപ്പിച്ചു. ഉംറ തീർഥാടകരുടെയും ഇരുഹറം സന്ദർശകരുടെയും സൗകര്യം ഉറപ്പാക്കാനും അവരെ സേവിക്കാനും അവസരം നൽകി സൗദി അറേബ്യയെ ആദരിച്ച അല്ലാഹുവിന് സ്തുതി ആർപ്പിക്കുന്നതായി രാജാവ് പറഞ്ഞു.

മാന്യമായ ഈ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ അബ്​ദുൽ അസീസ് ബിൻ അബ്​ദുറഹ്‌മാൻ രാജാവ് ഈ രാജ്യം സ്ഥാപിച്ചതിനുശേഷം ഒരു വീഴ്ചയും വരുത്തിയിട്ടില്ല. അദ്ദേഹത്തി​െൻറ പുത്രന്മാരുടെ ഭരണത്തിലൂടെ ആ സേവനം ഞങ്ങൾ നിലനിർത്തി. അതിൽ അഭിമാനിക്കുകയും ദൈവത്തിന് നന്ദി പറയുകയും ചെയ്യുന്നു -രാജാവി​െൻറ വാക്കുകൾ ഉദ്ധരിച്ച് മാധ്യമ സഹമന്ത്രി സൽമാൻ അൽ ദോസരി പറഞ്ഞു. സന്തോഷം, ആശയവിനിമയം, സഹിഷ്ണുത, അർഹതയുള്ള ആളുകളോട് കരുണ കാണിക്കുക എന്നിവ ഈദി​െൻറ പ്രകടനങ്ങളാണ്. ദൈവം നമ്മെ സന്തോഷത്തോടെയും സമാധാനത്തോടെയും നിലനിർത്തട്ടെ -രാജാവ് പ്രാർഥിച്ചു.

മാസപ്പിറവി പ്രഖ്യാപനം വന്നശേഷം സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും ഈദ് അൽ ഫിത്​റി​െൻറ തലേന്ന് നിരവധി രാഷ്​ട്രത്തലവന്മാർക്കും മുസ്‌ലിം രാജ്യങ്ങളിലെ നേതാക്കൾക്കും ആശംസകൾ അറിയിച്ച് സന്ദേശം അയച്ചതായും ഇരുവർക്കും ലോക നേതാക്കളിൽ നിന്ന് അഭിന്ദനങ്ങളും ആശംസകളും ലഭിച്ചുകൊണ്ടിരിക്കുന്നതായും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.