ജിദ്ദ: റമദാൻറ മുന്നോടിയായി 94 രാജ്യങ്ങളിലേക്ക് സൽമാൻ രാജാവിെൻറ സമ്മാനമായി മുന്തിയതരം ഈത്തപ്പഴം എത്തിക്കുമെന്ന് സൗദി മതകാര്യ മന്ത്രി ഡോ. അബ്ദുൽലത്തീഫ് ആലുശൈഖ് പറഞ്ഞു. 'ഖാദിമുൽ ഹറമൈൻ ഹദിയ' പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഏറ്റവും ആവശ്യമുള്ള രാജ്യങ്ങളിലെ 10 ലക്ഷത്തിലധികം ആളുകളിൽ അവ വിതരണം ചെയ്യും.
കോവിഡ് സാഹചര്യത്തിൽ ആരോഗ്യ മുൻകരുതൽ പാലിച്ചായിരിക്കും വിതരണമെന്നും മന്ത്രി പറഞ്ഞു. സൗദി കിഴക്കൻപ്രവിശ്യയിലെ അൽഅഹ്സയിലുള്ള സൗദി ഈത്തപ്പഴ ഫാക്ടറിയുടെ ആസ്ഥാനത്തുനിന്ന് ആരോഗ്യ മുൻകരുതലുകൾ പാലിച്ച് ഈത്തപ്പഴം പാക്ക് ചെയ്യുന്ന പ്രക്രിയയുടെ വിഡിയോ ദൃശ്യം മന്ത്രി കണ്ടു. അന്താരാഷ്ട്ര ഷിപ്പിങ് കമ്പനികൾ വഴി ഗുണഭോക്താക്കളിൽ എത്തുന്നതുവരെ ഈത്തപ്പഴത്തിെൻറ ഗുണനിലവാരം സംരക്ഷിക്കപ്പെടുന്നെന്ന് ഉറപ്പാക്കുന്ന റഫ്രിജറേറ്റഡ് ട്രക്കുകളിലായിരിക്കും അയക്കുക. ലോകരാജ്യങ്ങളിലെ എംബസികൾ, അറ്റാഷെകൾ, ഇസ്ലാമിക് സെന്ററുകൾ എന്നിവയുമായി ഏകോപിച്ചായിരിക്കും വിതരണം ചെയ്യുകയെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.