ജിദ്ദ: ഈവർഷത്തെ ഹജ്ജിന് സൽമാൻ രാജാവിന്റെ അതിഥികളായി തെരഞ്ഞെടുക്കപ്പെട്ടവരുടെ വരവ് തുടങ്ങി. ലോകത്തെ 31 രാജ്യങ്ങളിൽനിന്ന് 332 തീർഥാടകരാണ് പുണ്യഭൂമിയിലെത്തിയത്. കൂടുതൽ രാജ്യങ്ങളിൽനിന്നുള്ളവരും ഉടൻ പുണ്യഭൂമിയിലെത്തും. ഹജ്ജ് നിർവഹിക്കാൻ അതിഥികളായി തെരഞ്ഞെടുത്തതിന് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും തീർഥാടകർ നന്ദിയും അഭിനന്ദനവും അറിയിച്ചു.
ലോക രാജ്യങ്ങളിലെ മുസ്ലിംകളുടെ ആവശ്യങ്ങൾ അന്വേഷിക്കുന്നതിലും ഹജ്ജ് നിർവഹിക്കാൻ അവരെ സഹായിക്കുന്നതിലും സൗദി ഭരണകൂടം നടത്തുന്ന ശ്രമങ്ങൾ അവർ എടുത്തുപറഞ്ഞു. ഇൗ വർഷം 90 ലധികം രാജ്യങ്ങളിൽ നിന്നുള്ള 1,300 തീർഥാടകരാണ് ഖാദിമുൽ ഹറമൈൻ ഹജ്ജ് പദ്ധതിക്ക് കീഴിലെത്തുന്നത്. സൗദി മതകാര്യ മന്ത്രാലയമാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.