ജിദ്ദ: അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ സിറിയൻ പ്രസിഡൻറിന് സൽമാൻ രാജാവിന്റെ ക്ഷണം. ഈമാസം 19ന് റിയാദിൽ നടക്കുന്ന ഉച്ചകോടി തലത്തിലുള്ള അറബ് ലീഗ് 32ാം യോഗത്തിൽ പങ്കെടുക്കാനാണ് സൽമാൻ രാജാവ് സിറിയൻ പ്രസിഡൻറ് ബശ്ശാറുൽ അസദിന് ക്ഷണക്കത്ത് അയച്ചത്. സിറിയൻ തലസ്ഥാനമായ ഡമസ്കസിൽ പ്രസിഡൻറ് ബശ്ശാറുൽ അസദുമായി നടത്തിയ കൂടിക്കാഴ്ചയിൽ ജോർഡനിലെ സൗദി അംബാസഡർ നാഇഫ് ബിൻ ബന്ദർ അൽസുദൈരിയാണ് ക്ഷണം കൈമാറിയത്. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും അഭിവാദ്യങ്ങൾ സിറിയൻ പ്രസിഡൻറിന് അംബാസഡർ അറിയിച്ചു.
മറുപടിയായി സിറിയൻ പ്രസിഡൻറ് സൽമാൻ രാജാവിനും കിരീടാവകാശിക്കും അഭിവാദ്യങ്ങൾ നേരുകയും സൗദി സർക്കാറിനും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും വികസനവുമുണ്ടാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.