വൈദ്യപരിശോധനക്ക്​ ശേഷം സൽമാൻ രാജാവ്​ ആശുപത്രിയിൽ നിന്ന്​ മടങ്ങുന്നു

സൽമാൻ രാജാവിന്‍റെ വൈദ്യപരിശോധന വിജയകരം; ആശുപത്രി വിട്ടു

റിയാദ്​: സൗദി ഭരണാധികാരി സൽമാൻ രാജാവിന്​ നടത്തിയ വൈദ്യപരിശോധനകൾ വിജയകരമായിരുന്നുവെന്ന്​ റോയൽ കോർട്ട്​ വ്യക്തമാക്കി. ബുധനാഴ്​ച രാവിലെയാണ്​ ചില വൈദ്യപരിശോധനകൾക്കായി സൽമാൻ രാജാവിനെ റിയാദിലെ കിങ്​ ഫൈസൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

കാർഡിയാക് പേസ് മേക്കർ ബാറ്ററി മാറ്റി വെച്ചത് വിജയകരമായി നടന്നു. ഉച്ചയോടെ സൽമാൻ രാജാവ്​ ആശുപത്രി വിട്ടതായും ചികിത്സ ഷെഡ്യൂൾ അനുസരിച്ച്​ ഏതാനും ദിവസം വിശ്രമത്തിലായിരിക്കുമെന്നും റോയൽ കോർട്ട്​ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - King Salman's medical examination successful; Left the hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.