റിയാദ്: അൽ ഹിലാൽ ക്ലബിന്റെ പ്രധാന സ്റ്റേഡിയമായ കിങ്ഡം അരീന ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി. വിസ്തീർണം അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ഫുട്ബാൾ സ്റ്റേഡിയം, കാണികളെ കൊള്ളാനുള്ള ശേഷിയിൽ ഏറ്റവും വലിയ ഇൻഡോർ സ്റ്റേഡിയം എന്നിവ പരിഗണിച്ചാണ് കിങ്ഡം അരീന ഗിന്നസ് ബുക്കിൽ ഇടംനേടിയത്. 37,991 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ലോകത്തെ വലിയ ഇൻഡോർ ഫുട്ബാൾ സ്റ്റേഡിയമായി കിങ്ഡം അരീന മാറി.
20,280 സീറ്റുകളുള്ള സ്റ്റേഡിയം കാണികളുടെ കാര്യത്തിലും ഏറ്റവും വലുതാണ്. റിയാദ് സീസൺ ഫുട്ബാൾ കപ്പിനായുള്ള അൽഹിലാൽ, അൽനസ്ർ മത്സരം ആരംഭിക്കുന്നതിന് മുമ്പാണ് രണ്ട് സർട്ടിഫിക്കറ്റുകൾ നേടിയത്.
സർട്ടിഫിക്കറ്റുകൾ പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ്, അൽ ഹിലാൽ ക്ലബ് ഡയറക്ടർ ബോർഡ് ചെയർമാൻ ഫഹദ് ബിൻ നഫാൽ എന്നിവർ ഏറ്റുവാങ്ങി. റിയാദ് സീസൺ കപ്പിനായുള്ള ഇൻറർ മിയാമി - അൽഹിലാൽ മത്സരത്തിന് വേണ്ടിയാണ് ജനുവരി 29ന് കിങ്ഡം അരീന സ്റ്റേഡിയം തുറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.