മദീന: കിങ് സൽമാൻ മെഡിക്കൽ സിറ്റി മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ സന്ദർശിച്ചു.ആശുപത്രിയിലെത്തിയ ഗവർണർ വിവിധ ഭാഗങ്ങൾ സന്ദർശിക്കുകയും സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. ആരോഗ്യ മന്ത്രാലയത്തിെൻറ സഹകരണത്തോടെ കിങ് സൽമാൻ മെഡിക്കൽ സിറ്റിയെ വലിയ അന്താരാഷ്ട്ര ആശുപത്രി സമുച്ചയമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടന്നുവരുകയാണെന്ന് മദീന ഗവർണർ പറഞ്ഞു.
മേഖലയിലുള്ളവർക്കും മദീനയിലെത്തുന്ന സന്ദർശകർക്കും ആരോഗ്യസേവനം നൽകാൻ ഗവൺമെൻറ് കാണിക്കുന്ന താൽപര്യമാണ് മെഡിക്കൽ സിറ്റി. കഴിഞ്ഞ ദിവസമാണ് മദീന ആശുപത്രി കോംപ്ലക്സിന് കിങ് സൽമാൻ മെഡിക്കൽ സിറ്റി എന്ന് പേരിടാൻ സൽമാൻ രാജാവ് ഉത്തരവിട്ടത്.
ജനറൽ ആശുപത്രി, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ആശുപത്രി, മാനസികാരോഗ്യ ആശുപത്രി എന്നിവ ഉൾപ്പെടുത്തിയാണ് മെഡിക്കൽ സിറ്റിയാക്കുന്നത്.1246 കിടക്കകളോടെ മദീനയിലെ ആദ്യത്തെ സമ്പൂർണ മെഡിക്കൽ സിറ്റിയായി ഇത് മാറിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.