മക്ക: മുഹറം ഒന്നിന് കഅ്ബയെ പുതിയ കിസ്വ പുതപ്പിക്കുന്നതിന്റെ മുന്നോടിയായി കിസ്വ കൈമാറ്റ ചടങ്ങ് നടന്നു. മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അലിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കഅ്ബ പരിപാലകന് പുതിയ കിസ്വ കൈമാറി.
ഇരുഹറം കാര്യങ്ങളുടെ പരിപാലനത്തിനായുള്ള ജനറൽ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. തൗഫീഖ് അൽറബീഅ, കഅ്ബയുടെ പരിചാരകൻ അബ്ദുൽ മലിക് ബിൻ ത്വാഹ അൽശൈബി എന്നിവർ കൈമാറ്റ രേഖയിൽ ഒപ്പുവെച്ചു. കിങ് അബ്ദുൽ അസീസ് കിസ് കോംപ്ലക്സിലാണ് കിസ്വ നിർമിച്ചത്.
കറുപ്പ് ചായം പൂശിയ പ്രകൃതിദത്തമായ സിൽക് ഉപയോഗിച്ച് നിർമിച്ച കിസ്വയുടെ ഉയരം 14 മീറ്ററാണ്. മുകളിൽനിന്നുള്ള മൂന്നിലൊന്ന് ഭാഗത്ത് 95 സെൻറീമീറ്റർ വീതിയും 47 മീറ്റർ നീളവുമുള്ള ഒരു ബെൽറ്റ് ഉണ്ട്. ഇസ്ലാമിക് കാലിഗ്രഫി അടങ്ങിയ ചതുരാകൃതിയിലുള്ള 16 കഷണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.