ജിദ്ദ: ജിദ്ദ - കാർ ഹറാജ് കെ.എം.സി.സി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുന്നാൾ അവധിയിൽ അൽ ബഹ ചരിത്ര, ടൂറിസ്റ്റ് പ്രദേശങ്ങളിലേക്ക് യാത്ര സംഘടിപ്പിച്ചു. യാത്രാസംഘം ജിദ്ദ - കാർ ഹറാജിൽ നിന്ന് പുറപ്പെട്ട് ചെങ്കടൽ തീരത്ത് നിന്ന് 50 കിലോമീറ്റർ ദൂരെയുള്ള അൽ ലൈത്തിലെ ഭൂമിക്കടിയിൽ നിന്ന് വരുന്ന ചൂട് നീരുറവയാണ് ആദ്യം സന്ദർശിച്ചത്. വിസ്മയം തീർത്ത ഈ ഉറവയിൽ നിന്ന് ചിലർ കുളിക്കാൻ ഉപയോഗപ്പെടുത്തി.
കെട്ടിട നിർമിതി കൊണ്ട് വിസ്മയിപ്പിക്കുന്ന അൽബഹ സിറ്റിയിൽ നിന്നും 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന 400 വർഷം പഴക്കമുള്ള മാർബിൾ വില്ലേജ് എന്ന് വിളിക്കുന്ന ദീ ഐൻ പ്രദേശം, അൽബഹ ചുരം എന്നിവയും സന്ദർശിച്ചു. കോടമഞ്ഞിൽ പുതച്ചു കിടക്കുന്ന രാഗ്ദാൻ പാർക്ക് തുടങ്ങിയവയും പ്രകൃതി രമണീയമായ വൈവിധ്യമാർന്ന കാഴ്ച്കളും സന്ദർശകർക്ക് ഏറെ ഹൃദ്യമായ കാഴ്ച്ചയൊരുക്കി. ജിദ്ദയിൽ നിന്ന് കുടുംബങ്ങൾ അടക്കം അമ്പതോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്. കുട്ടികളുടെ കലാ പരിപാടികളും ക്വിസ് മത്സരങ്ങളുമായി യാത്ര ഉല്ലാസ ദായകമാക്കി. അലി പങ്ങാട്ട്, അഹമ്മദ് കുട്ടി, സാബിർ, അൻവർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.