ജിദ്ദ: കെ.എം.സി.സി ബഗ്ദാദിയ്യ ഈസ്റ്റ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി. ഇമ്പീരിയൽ റസ്റ്റാറന്റ് ഹാളിൽവെച്ച് നടന്ന ഇഫ്താർ സംഗമം സൗദി കെ.എം.സി.സി നാഷനൽ സെക്രട്ടേറിയറ്റ് അംഗവും എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറുമായ ഉബൈദുല്ല തങ്ങൾ മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. റമദാൻ വ്രതത്തിലൂടെ നേടിയെടുക്കുന്ന ആത്മീയ വിശുദ്ധി ജീവിതത്തിൽ മുഴുവൻ നിലനിർത്തണമെന്ന് അദ്ദേഹം പറഞ്ഞു.
പുണ്യപ്രവർത്തനങ്ങൾക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന റമദാനിൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നടത്തുന്ന സി.എച്ച് സെൻറർ, ശിഹാബ് തങ്ങൾ റിലീഫ് സെൽ, പ്രവാസി മെഡിക്കൽ സെൻറർ കാമ്പയിൻ വിജയിപ്പിക്കാൻ പ്രവർത്തകർ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബഗ്ദാദിയ്യ ഈസ്റ്റ് ഏരിയ കെ.എം.സി.സി പ്രസിഡൻറ് നാണി ഇസ്ഹാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
അബ്ദുറഹ്മാൻ ഫൈസി മുതവല്ലൂർ സന്ദേശം നൽകി. ഏരിയ കെ.എം.സി.സി കമ്മിറ്റി ചെയർമാൻ ടി.കെ. അബ്ദുൽറഹ്മാൻ പാഴൂർ, വയനാട് ജില്ല കെ.എം.സി.സി പ്രസിഡൻറ് റസാഖ് അണക്കായി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അബ്ദുൽറഹ്മാൻ ബേപ്പൂർ ഖിറാഅത്ത് നടത്തി. ബാഗ്ദാദിയ്യ ഈസ്റ്റ് ഏരിയ കെ.എം.സി.സി ജനറൽ സെക്രട്ടറി ഖാലിദ് പാളയാട്ട് സ്വാഗതവും ട്രഷറർ അഡ്വ. ആഫിൽ നന്ദിയും പറഞ്ഞു. ഷബീർ അലി കോഴിക്കോട്, അബു കട്ടുപ്പാറ, മുഹമ്മദ് റഫീഖ് കൂളത്ത്, സ്വാലിഹ് മാസ്റ്റർ വേങ്ങര, മുജീബ് മുതവല്ലൂർ, നാസർ കാട്ടുപ്പരുത്തി, മുഹമ്മദ് പെരിമ്പിലായി, റസാഖ് പുൽപ്പറ്റ, ജാഫർ വെന്നിയൂർ, ഹംസക്കുട്ടി കാവിൽ, ഫിറോസ് പരതക്കാട്, അഷ്റഫ് കാപ്പാട്ട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.