റിയാദ്: റിയാദ് കെ.എം.സി.സി ബേപ്പൂർ മണ്ഡലം കമ്മിറ്റി ഓഫിസ് ബത്ഹയിൽ തുറന്നു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയിൽ ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളിൽ കെ.എം.സി.സി ഘടകങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് ഫൈസൽ ബാബു അധ്യക്ഷത വഹിച്ചു. സൗദി നാഷനൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട്, ഫറോക്ക് മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മൊയ്തീൻ കോയ കല്ലമ്പാറ, വനിത വിങ് ജനറൽ സെക്രട്ടറി ജസീല മൂസ എന്നിവർ സംസാരിച്ചു.
ഈ മാസം അവസാനവാരത്തിൽ തുടങ്ങാനിരിക്കുന്ന റിയാദ് ടാലൻറ് ക്ലബിന്റെ ലോഗോ പ്രകാശനം സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി ജലീൽ തിരൂർ നിർവഹിച്ചു. ബേപ്പൂർ മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡൻറ് സലീം ചാലിയം ടാലൻറ് ക്ലബിനെ പരിചയപ്പെടുത്തി.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ പി.സി. അബ്ദുൽ മജീദ്, അബ്ദുറഹ്മാൻ ഫറോക്ക്, അക്ബർ വേങ്ങാട്ട്, ജില്ല ഭാരവാഹികളായ നജീബ് നെല്ലാങ്കണ്ടി, ഹനീഫ മൂർക്കനാട്, ജാഫർ സാദിഖ് പുത്തൂർമഠം, ലത്തീഫ് മടവൂർ, വിവിധ മണ്ഡലം ഭാരവാഹികളായ ഗഫൂർ പേരാമ്പ്ര, സിദ്ദീഖ് കൊറോളി, ഖാദർ കാരന്തൂർ, കുഞ്ഞോയി കോടമ്പുഴ, റാഫി ബേപ്പൂർ, അബ്ദുസ്സലാം ഫാറൂഖ് കോളജ്, ശംസുദ്ദീൻ സ്രാങ്ക്പടി എന്നിവർ സംസാരിച്ചു. ഓർഗനൈസിങ് സെക്രട്ടറി ഹാസിഫ് കളത്തിൽ ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി ഹസ്സൻ അലി സ്വാഗതവും ട്രഷറർ അഷ്റഫ് രാമനാട്ടുകര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.