കെ.​എം.​സി.​സി ഹ​ജ്ജ്​ വ​ള​ൻ​റി​യ​ർ സെ​ൽ ഇ​റാം ഗ്രൂ​പ്​ സി.​ഇ.​ഒ ഡോ. ​സി​ദ്ദീ​ഖ്​ അ​ഹ്​​മ​ദ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

കെ.എം.സി.സി ഹജ്ജ് സെൽ ഉദ്​ഘാടനവും വളന്റിയർ പരിശീലനവും

ദ​മ്മാം: ഹ​ജ്ജി​നോ​ട്​ അ​നു​ബ​ന്ധി​ച്ച്​ കെ.​എം.​സി.​സി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ക​മ്മി​റ്റി മ​ക്ക​യി​ലെ സേ​വ​ന​ങ്ങ​ൾ​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത വ​ള​ന്റി​യ​ർ​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് തു​ട​ക്കം.ലോ​ക​ത്തി​ന്റെ നാ​നാ​ദി​ക്കു​ക​ളി​ൽ​നി​ന്നും വ​ന്നു​ചേ​രു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക്​ സേ​വ​ന​ങ്ങ​ൾ ഒ​രു​ക്കാ​ൻ ഈ​വ​ർ​ഷ​വും സൗ​ദി കെ.​എം.​സി.​സി 60ഓ​ളം വ​ള​ൻ​റി​യ​ർ​മാ​ർ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ ഉ​ദ്ബോ​ധ​ന പ്ര​സം​ഗം ന​ട​ത്തി.

ഇ​റാം ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഡോ. ​സി​ദ്ദീ​ഖ് അ​ഹ​മ്മ​ദ് പ​രി​പാ​ടി​ക​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. കെ.​എം.​സി.​സി ഹ​ജ്ജ് സെ​ൽ വ​ള​ന്റി​യ​ർ വി​ങ് ന​ട​ത്തു​ന്ന തു​ല്യ​ത​യി​ല്ലാ​ത്ത സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ത​​ന്റെ മാ​താ​വി​നോ​ടൊ​പ്പം ഹ​ജ്ജ് നി​ർ​വ​ഹി​ച്ച വേ​ള​യി​ൽ ല​ഭി​ച്ച സേ​വ​ന​ങ്ങ​ളെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം വി​വ​രി​ച്ചു.

തു​ട​ർ​ന്ന് വ​ള​ൻ​റി​യ​ർ​മാ​ർ​ക്കു​ള്ള യൂ​നി​ഫോം ഹ​ജ്ജ് സെ​ൽ കോ​ഓ​ഡി​നേ​റ്റ​ർ കാ​ദ​ർ അ​ണ​ങ്കൂ​രി​നു ന​ൽ​കി. വീ​ൽ​ചെ​യ​ർ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ കെ.​എം.​സി.​സി സെ​ക്ര​ട്ട​റി അ​സീ​സ് ക​ണ്ണൂ​രി​ന്​ കൈ​മാ​റി. വി​വി​ധ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക​ളി​ൽ​നി​ന്നും യൂ​നി​റ്റു​ക​ളി​ൽ​നി​ന്നു​മു​ള്ള പ്ര​തി​നി​ധി​ക​ളും നേ​താ​ക്ക​ളും സം​ബ​ന്ധി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ദ​ർ ചെ​ങ്ക​ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​ദ​ർ മാ​സ്​​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ മു​അ​സം അ​ബ്​​ദു​ൽ ഖാ​ദ​ർ ദാ​ദ​ർ, അ​ബ്​​ദു​ൽ റ​സാ​ഖ്​ (ഇ​റാം ഗ്രൂ​പ്), മു​ഹ​മ്മ​ദ് അ​ഫ്‌​നാ​സ്, ഹ​മീ​ദ് വ​ട​ക​ര എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. മ​ഹ്മൂ​ദ് പൂ​ക്കാ​ട്, മു​ഷ്താ​ഖ് പേ​ങ്ങാ​ട്, ഫൈ​സ​ൽ ഇ​രി​ക്കൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​പി. ഹ​ബീ​ബ് സ്വാ​ഗ​ത​വും ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി റ​ഹ്‌​മാ​ൻ കാ​ര്യാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC Hajj Cell Inauguration and Volunteer Training

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.