ജിദ്ദ: വയനാട് ഉരുൾപൊട്ടലിൽ നിലമ്പൂർ ജില്ല ആശുപത്രിയിലും ചാലിയാർ പുഴയുടെ തീരങ്ങളിലും സേവന സന്നദ്ധരായി ദിവസങ്ങളോളം രാവും പകലും സേവനംചെയ്ത വൈറ്റ് ഗാർഡ് വളന്റിയർമാരെ കെ.എം.സി.സി ജിദ്ദ കരുളായി കമ്മിറ്റി ആദരിച്ചു.
കരുളായി മുസ്ലിംലീഗ് ഓഫിസിൽ വെച്ച് പ്രവാസികളും നാട്ടുകാരും ചേർന്ന് നൽകിയ ആദരവ് കരുളായി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് ടി.പി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി നിലമ്പൂർ റിയാദ് മണ്ഡലം നേതാവ് സലീം മുണ്ടോടൻ അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി കരുളായി ഗ്ലോബൽ ഭാരവാഹികളായ സി.കെ. ഷറഫുദ്ദീൻ, കെ. ഷഫീഖ്, നസീർ നാണി, നാസർ മന്നാട്ടിൽ, വൈറ്റ് ഗാർഡ് ക്യാപ്റ്റൻ സമദ്, മുസ്ലിംലീഗ്, യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ കക്കോടൻ നാസർ, സൈതലവി, ടി.പി. കരീം, മിദ്ലാജ്, അഫ്സൽ, ഖാലിദ് എന്നിവർ ആശംസകൾ നേർന്നു. വൈറ്റ് ഗാർഡുകൾക്കുള്ള ഉപഹാരം ടി.പി. സിദ്ദീഖും, കാഷ് പ്രൈസ് ജിദ്ദ കെ.എം.സി.സി അംഗം ഷഫീഖും കൈമാറി. അസ്ലം മൈലമ്പാറ സ്വാഗതവും ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.