ജിദ്ദ: മലപ്പുറം ജില്ല കെ.എം.സി.സി കുടുംബസുരക്ഷ പദ്ധതിയുടെ ശറഫിയ അബീർ ക്ലിനിക്കിൽ സജ്ജീകരിച്ച ലെയ്സൺ ഓഫിസിന്റെ ഉദ്ഘാടനവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. ലെയ്സൺ ഓഫിസ് അബീർ മെഡിക്കൽ ഗ്രൂപ് ശറഫിയ ബ്രാഞ്ച് മാനേജർ ജലീൽ ആലുങ്ങൽ ഉദ്ഘാടനം ചെയ്തു. ജില്ല കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് സീതി കൊളക്കാടൻ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് റസാഖ് മുഖ്യപ്രഭാഷണം നടത്തി.
കുടുംബസുരക്ഷ പദ്ധതി കാമ്പയിൻ കാലാവധി ഏപ്രിൽ 15 വരെ നീട്ടിയതായി പദ്ധതി ചെയർമാൻ ഇല്യാസ് കല്ലിങ്ങൽ പറഞ്ഞു. ജില്ല കമ്മിറ്റി ഭാരവാഹികളായ ജലാൽ തേഞ്ഞിപ്പലം, അബ്ബാസ് വേങ്ങൂർ, സുൽഫിക്കർ ഒതായി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതവും സാബിൽ മമ്പാട് നന്ദിയും പറഞ്ഞു. മലപ്പുറം ജില്ല കെ.എം.സി.സിക്കു കീഴിൽ പ്രവർത്തിക്കുന്ന മണ്ഡലം പ്രസിഡന്റ്, സെക്രട്ടറിമാരെയും കുടുംബസുരക്ഷ പദ്ധതിയിലെ മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പൽ, ഏരിയ കോഓഡിനേറ്റർമാരെയും പങ്കെടുപ്പിച്ചു കൊണ്ട് ഇഫ്താർ സംഗമവും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.