ജിദ്ദ: അനാകിഷ് ഏരിയ കെ.എം.സി.സി കമ്മിറ്റി മക്ക, ത്വാഇഫ് പഠനയാത്ര സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം അമ്പതിൽപരം ആളുകൾ മക്കയിലെയും ത്വാഇഫിലെയും ചരിത്രസ്ഥലങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിച്ചു.
പാട്ട്, ക്വിസ് മത്സരം തുടങ്ങിയ വിവിധ കലാ വൈജ്ഞാനിക പരിപാടികൾ യാത്രക്ക് കൊഴുപ്പേകി. ഗഫൂർ കൊണ്ടോട്ടി, മുജീബ് പാങ്ങ്, സലീം കീഴ്പറമ്പ് എന്നിവർ ഗാനം ആലപിച്ചു. ഏരിയ കമ്മിറ്റി പ്രസിഡൻറ് ബഷീർ കീഴില്ലത്ത്, നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം മജീദ് പുകയൂർ, യാസർ മാസ്റ്റർ, ഹാരിസ് ബാബു എന്നിവർ സംഘത്തെ യാത്രയയച്ചു. സെക്രട്ടറി എ.സി. മുജീബ് പാങ്ങ്, റഹ്മത്തലി തുറക്കൽ, സലീം കീഴ്പറമ്പ്, ഫാരിസ് കോങ്ങാട്, ശരീഫ്, നാസർ, ലത്തീഫ് പൊന്നാട് എന്നിവർ യാത്രക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.