ദമ്മാം: സൗദി കെ.എം.സി.സി കായിക വിഭാഗം സംഘടിപ്പിക്കുന്ന എൻജി. സി. ഹാഷിം സ്മാരക നാഷനൽ സോക്കർ ടൂർണമെൻറിൽ പസഫിക് ലോജിസ്റ്റിക് ബദർ എഫ്.സി ദമ്മാം ഫൈനലിൽ പ്രവേശിച്ചു. ദമ്മാമിലെ അൽ തറജ് സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ ദീമ ടിഷ്യൂ ഖാലിദിയ്യ എഫ്.സിയെ കീഴ്പ്പെടുത്തിയാണ് ബദർ എഫ്.സി ഫൈനലിലെത്തിയത്. ബദറിനായി രണ്ട് ഗോളുകൾ നേടിയ സനാൻ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
സെമി ഫൈനൽ മത്സരങ്ങളുടെ ഉദ്ഘാടനം സൗദി കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി ബഷീർ മൂന്നിയൂർ നിർവഹിച്ചു. കേരള ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡൻറ് അഡ്വ. എ.എ. റഹീം മുഖ്യാതിഥിയായിരുന്നു. ഈസ്റ്റേൺ പ്രൊവിൻസ് കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് മജീദ് കൊടുവള്ളി അധ്യക്ഷത വഹിച്ചു. ആലിക്കുട്ടി ഒളവട്ടൂർ സ്വാഗതവും റഹ്മാൻ കാരയാട് നന്ദിയും പറഞ്ഞു. മാലിക് മഖ്ബൂൽ ആലുങ്ങൽ, മുജീബ് ഉപ്പട, ഡിഫ പ്രസിഡൻറ് ഷമീർ കൊടിയത്തൂർ എന്നിവർ സംസാരിച്ചു. ഉസ്മാനലി പാലത്തിങ്ങൽ, അബു കട്ടുപ്പാറ, മുജീബ് ഈരാറ്റുപേട്ട, ഷീബ സോന ജ്വല്ലറി എന്നിവർ സംബന്ധിച്ചു.
ഫൈസൽ അൽ ഖാലിദി, വാഇൽ അൽ ഫൈഹാനി, യാസർ അൽഖേശി, അബ്ദുറഹ്മാൻ വാണിയമ്പലം, അജ്മൽ അർഷദ് എന്നിവർ കളി നിയന്ത്രിച്ചു. ഡിഫ കോർ-ടെക്നിക്കൽ അംഗങ്ങളായ ഷഫീർ മണലോടി, ഫസൽ ജിഫ്രി, റഷീദ് ചേന്ദമംഗല്ലൂർ, ഫവാസ് കാലിക്കറ്റ് എന്നിവർ മത്സരം നിരീക്ഷിച്ചു. സെമിക്ക് മുന്നോടിയായി നടന്ന പ്രദർശനമത്സരത്തിൽ ദമ്മാം മലപ്പുറം ജില്ല കെ.എം.സി.സി ടീമിനെ പരാജയപ്പെടുത്തി അൽഖോബാർ സെൻട്രൽ കമ്മിറ്റി ജേതാക്കളായി. അഫ്താബ് റഹ്മാൻ, നാസർ നവാൽ തുടങ്ങിയവർ സൗഹൃദ മത്സരത്തിലെ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.