യാംബു: കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സ്പോർട്സ് വിംങിന്റെ നേതൃത്വത്തിൽ സൗദിയിൽ ആദ്യമായി സംഘടിപ്പിക്കുന്ന ദേശീയ ഫുട്ബാൾ മേളയുടെ രണ്ടാം വാര മത്സരം മേയ് 24 ന് യാംബുവിൽ നടക്കും. വെള്ളിയാഴ്ച രാത്രി 7 മണിക്ക് യാംബു റോയൽ കമീഷൻ ഇന്റസ്ട്രിയൽ കോളജ് മൈതാനിയിൽ നടക്കുന്ന മത്സരത്തിന്റ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘടകർ അറിയിച്ചു. യാംബുവിലെ മേളയുടെ മുന്നോടിയായി പ്രദേശത്തെ വിവിധ രാഷ്ട്രീയ സാംസ്കാരിക കായിക സംഘടനകളുടെ നേതാക്കളെയും പ്രതിനിധികളെയും പങ്കെടുപ്പിച്ച് 'പ്രതിനിധി സംഗമം' സംഘടിപ്പിച്ചു.
യാംബു കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓഫീസിൽ കഴിഞ്ഞദിവസം ചേർന്ന സംഗമത്തിൽ സോക്കർ ഫുട്ബാൾ ടൂർണമെന്റ് കമ്മിറ്റി യാംബു ചെയർമാൻ സിറാജ് മുസ്ലിയാരകത്ത് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി ചെയർമാൻ മുസ്തഫ മൊറയൂർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നാസർ നടുവിൽ, ജനറൽ സെക്രട്ടറി നിയാസ് പുത്തൂർ എന്നിവർ സംസാരിച്ചു. വിവിധ സാംസ്കാരിക രാഷ്ട്രീയ കായിക സംഘടനകളെ പ്രതിനിധീകരിച്ച് അനീസുദ്ദീൻ ചെറുകുളമ്പ് (ഗൾഫ് മാധ്യമം), ബിഹാസ് കരുവാരക്കുണ്ട്, ഷൗക്കത്ത് മണ്ണാർക്കാട് (നവോദയ), ശമീൽ മമ്പാട് (ഒ.ഐ.സി.സി), ഷബീർ ഹസ്സൻ ( വൈ.ഐ.എഫ്.എ), സൈനുദ്ദീൻ മഞ്ചേരി (യൂനീക് എഫ്.സി), വിപിൻ തോമസ് (ആർ.സി എഫ്.സി), ജാവീദ് (കണ്ണൂർ ഫൈറ്റേഴ്സ്), ശമീർ ബാബു (മലബാർ എഫ്.സി) എന്നിവരും വിവിധ കെ.എം.സി.സി ഘടകങ്ങളെ പ്രതിനിധീകരിച്ച് അബ്ദുറസാഖ് നമ്പ്രം, അബ്ദുറഹീം കരുവന്തിരുത്തി, അഹ്മദ് ഫസൽ എ.ആർ നഗർ, അബ്ബാസലി, ഷാജഹാൻ, അബ്ദുൽ അസീസ് ചുങ്കത്തറ എന്നിവരും ആശംസാ പ്രസംഗം നടത്തി.
നാഷനൽ സോക്കർ ഫുട്ബാൾ ടൂർണമെന്റ് ചീഫ് കോഡിനേറ്റർ മുജീബ് ഉപ്പട ഫുട്ബാൾ ടൂർണമെന്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗത്തിൽ വിശദീകരിച്ചു. സൗദിയിലെ നാല് പ്രവിശ്യകളിൽനിന്നുമായി എട്ടു ടീമുകൾ മാറ്റുരക്കുന്ന മത്സരത്തിൽ സൗദി പ്രവാസ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൈസ് മണിയാണ് ജേതാക്കളെ കാത്തിരിക്കുന്നതെന്നും കേരളത്തിലെ പ്രശസ്തരായ താരങ്ങൾ കളത്തിലറങ്ങുന്ന മത്സരം വമ്പിച്ച ആവേശത്തോടെയാണ് സൗദി പ്രവാസി സമൂഹം വരവേൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി ട്രഷറർ അലിയാർ മണ്ണൂർ സ്വാഗതവും ചെയർമാൻ അയ്യൂബ് എടരിക്കോട് നന്ദിയും പറഞ്ഞു. അബ്ദുൽ ഹമീദ് കൊക്കച്ചാൽ, സുബൈർ ചേലേമ്പ്ര,ബഷീർ താനൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.