ഖമീസ് മുശൈത്ത് ടൗൺ കെ.എം.സി.സി സംഘടിപ്പിച്ച വടംവലി, ഷൂട്ടൗട്ട് മത്സരത്തിലെ ജേതാക്കളായ റെഡ് അറേബ്യ
റിയാദ്,
അസ്കർ സീറ്റ്സ് ടീമുകൾ ട്രോഫിയുമായി
അബഹ: ഖമീസ് മുശൈത്ത് ടൗൺ കെ.എം.സി.സി സംഘടിപ്പിച്ച ഫ്ലൈ കിയോസ്ക് ട്രാവൽസ് വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള വടംവലി മത്സരത്തിൽ റെഡ് അറേബ്യ റിയാദും ശിഫ ഖമീസ് പോളിക്ലിനിക് വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള ഷൂട്ടൗട്ട് മത്സരത്തിൽ അസ്കർ സ്വീറ്റ്സും ചാമ്പ്യന്മാരായി. വടംവലി മത്സരത്തിൽ ഖമീസ് ബ്രദേഴ്സിനെ പരാജയപ്പെടുത്തിയാണ് റെഡ് അറേബ്യ റിയാദ് ടീം ചാമ്പ്യന്മാരായത്. 26 ടീമുകൾ മാറ്റുരച്ച ഷൂട്ടൗട്ട് മത്സരത്തിലെ ഫൈനലിൽ മെട്രോ സ്പോർട്സ് ക്ലബിനെ പരാജയപ്പെടുത്തിയാണ് അസ്കർ സ്വീറ്റ്സ് ചാമ്പ്യന്മാരായത്. വിജയികൾക്ക് യഥാക്രമം ആശിഖ് ഫ്ലൈ കിയോസ്ക് ട്രാവൽസ്, ജലീൽ കാവനൂർ ശിഫ ഖമീസ് പോളിക്ലിനിക്, ഷഫീഖ് റോയൽ ട്രാവൽസ്, സലീം വയനാട് അസ്ഫർ ട്രാവൽസ്, ഉസ്മാൻ കിളിയമണ്ണിൽ, അലി സി. പൊന്നാനി, നജീബ് തുവ്വൂർ, ഉമ്മർ ചെന്നാരിയിൽ, ഷംസു താജ്, സിറാജ് വയനാട്, ഹാഫിസ് രാമനാട്ടുകര, സലിം പന്താരങ്ങാടി എന്നിവർ ട്രോഫിയും കാശ് അവാർഡും സമ്മാനിച്ചു. ഷാഫി തിരൂർ, ഷരീഫ് മോങ്ങം, അഷ്റഫ് ഡി.എച്ച്.എൽ, മഹ്റൂഫ് കോഴിക്കോട്, സമീർ ബാബു മോങ്ങം, അഷ്റഫ് പൊന്നാനി, കബീർ പൊന്നാനി, ഷാഫി മണ്ണാർക്കാട്, മിസ്ഫർ മുണ്ടുപറമ്പ്, മജീദ് അലീസ്, മുജീബ് ചുങ്കത്തറ, നിസാർ ജസീറ, നാസർ തരീബ്, റഹ്മത്ത് തരീബ്, സാദിഖ് വാദിബ്നു ഹഷ്ബൽ, ഹുസൈൻ അലീസ്, മുഹമ്മദ് കോട്ട, ഫജർ സാദിഖ് അബഹ, ജമാൽ അബഹ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.