ജിദ്ദ: അന്താരാഷ്ട്ര മര്യാദകൾ മുഴുവൻ ലംഘിച്ചുകൊണ്ട് ഫലസ്തീൻ ജനതക്ക് മേൽ ഇസ്രായേൽ കാണിക്കുന്ന അക്രമവും അധിനിവേശവും മനുഷ്യസമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് കെ.എം.സിസി പേങ്ങാട് ജി.സി.സി കമ്മിറ്റി ജനറൽ കൗൺസിൽ അഭിപ്രായപ്പെട്ടു. ഭക്ഷണവും വെള്ളവും വെളിച്ചവുംവരെ നിഷേധിച്ചുകൊണ്ട്, അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് ആതുരാലയങ്ങൾ തകർത്ത് നിരപരാധികളായ പിഞ്ചുകുഞ്ഞുങ്ങളെപ്പോലും കൊന്നുതള്ളുന്ന നടപടിക്കെതിരെ കൗൺസിൽ യോഗം പ്രതിഷേധിച്ചു. ഓൺലൈനിൽ ചേർന്ന കൗൺസിൽ യോഗം അബ്ദുല്ല മദീന ഉദ്ഘാടനം ചെയ്തു.
ഗഫൂർ കള്ളിയിൽ അധ്യക്ഷത വഹിച്ചു. അടുത്ത വർഷത്തേക്കുള്ള പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ് സലീം കൊല്ലോളി നിയന്ത്രിച്ചു. കെ.ടി ശക്കീർ ബാബു, ടി. അഹമ്മദ്, പി.കെ. അസീസ്, ബദറു പേങ്ങാട് എന്നിവർ സംസാരിച്ചു. പി. നിയാസ് സ്വാഗതവും മുഷ്താഖ് പേങ്ങാട് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ടി. അബ്ദുള്ള മദീന (മുഖ്യ രക്ഷാധികാരി), കള്ളിയിൽ ഗഫൂർ ദുബൈ (ചെയർ), പി. ഹബീബ് ജിദ്ദ (സീനിയർ വൈസ് ചെയർ), കെ.വി ഫിറോസ് ജുബൈൽ, പി. നിയാസ് റിയാദ്, മുജീബ് കളത്തിങ്ങൽ കുവൈത്ത്, പി. കബീർ ജിദ്ദ (വൈസ് ചെയർമാൻ), മുഷ്താഖ് പേങ്ങാട് (ജന. കൺവീനർ), ടി. ജിംഷാദ് അഹമ്മദ് ദമ്മാം (വർക്കിങ് കൺവീനർ), റഫീഖ് കള്ളിയിൽ റിയാദ്, ഹനീഫ കുവൈത്ത്, സിനിയാസ് അജ്മാൻ, കുഞ്ഞി ബാവ (ജോയി. കൺവീനർ), കെ.എം ഉസ്മാൻ ദമ്മാം (ട്രഷ.) എ.കെ ബിച്ചു ഷാർജ (വെൽഫയർ വിങ് ചെയർമാൻ), കള്ളിയിൽ സുബൈർ (വെൽഫയർ വിങ് കൺവീനർ), എം. നാസർ (ടെക്നിക്കൽ ആൻഡ് മീഡിയ വിങ് ചെയർമാൻ), സിറാജ് ചേർങ്ങോട്ടിൽ (കൺവീനർ), ഇ. ഹസ്സൻകോയ (ചീഫ് കോർഡിനേറ്റർ), മജീദ് ഘാന, ശാലു അബൂദബി, റഫീഖ് അബൂദബി, റഫീഖ് കളത്തിങ്ങൽ, എ.കെ സലീം (എക്സിക്യൂട്ടീവ്), സഹീർ ബാബു റിയാദ് (ചീഫ് അഡ്മിൻ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.