വാദിദവാസിർ: കെ.എം.സി.സി വാദിദവാസിർ സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള ഏരിയ കമ്മിറ്റികളിൽ അംഗത്വ കാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സെൻറർ കമ്മിറ്റി ഓഫിസിൽകൂടിയ യോഗത്തിൽ ബീരാൻകോയ പൂവാട്ടുപറമ്പിന് ആദ്യ അംഗത്വം നൽകി പ്രസിഡൻറ് കന്നേറ്റി ഷറഫുദ്ദീൻ കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു. സെൻട്രൽ കമ്മിറ്റി ഉപദേശക സമിതി അംഗം അബൂബക്കർ അൻവരി യോഗം ഉദ്ഘാടനം ചെയ്തു.
അലി നീലേരി അമ്മിനിക്കാട്, മുഹമ്മദ് അലി മേലാറ്റൂർ, അബൂബക്കർ പെരിന്തൽമണ്ണ, ഹംസ കണ്ണൂർ, അഷറഫ് വേളം, സിദ്ദീഖ് കൊപ്പം, ഹാരിസ് ചോലക്കോട്, അബ്ദുൽ സലാം ഉള്ളണം, ഖാസിം വളാഞ്ചേരി, റസാഖ്, അബ്ദുള്ള പടിക്കൽ, അബൂബക്കർ വാളാട്, ശിഹാബ് വയനാട് തുടങ്ങിയവർ സംസാരിച്ചു. കെ.പി. സിദ്ദീഖ് കോഴിച്ചെന സ്വാഗതവും സത്താർ കായംകുളം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.