റിയാദ്: സൗദി കെ.എം.സി.സി സുരക്ഷാപദ്ധതി കാമ്പയിന് റിയാദ് തഖസുസിയിൽ തുടക്കം കുറിച്ചു. തഖസുസി ഏരിയ കമ്മിറ്റി യോഗം സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഇസ്മാഈൽ മമ്പുറം അധ്യക്ഷത വഹിച്ചു. 12-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന കുടുംബ സുരക്ഷാപദ്ധതി പ്രവാസികൾക്ക് നൽകുന്ന സുരക്ഷയെ കുറിച്ച് സത്താർ വിശദീകരിച്ചു.
യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നൗഷാദ് മേലേത്ത് (ചെയർ.), ഇസ്മാഈൽ മമ്പുറം (പ്രസി.), മുസ്തഫ യു. ചെമ്മാട് (ജന. സെക്ര.), അനസ് കൊടുവള്ളി (ട്രഷ.), റഫീഖ് വലിയാട്ട് കോഡൂർ, ഹൈദർ കുറുവ, നാസർ മണ്ണാർക്കാട്, അമീർ അലി കോഡൂർ, സഈദ് നടുവണ്ണൂർ (വൈ. പ്രസി.), ഫൈസൽ അരിമ്പ്ര, നിഷാദ് കൈപ്പമംഗലം, ഉനൈസ് കെ.പി ചിരട്ടമല, അബ്ദുൽ മജീദ് പൂന്നൂർ, അബ്ദുൽ സലാം പൂഴികുത്ത് മഞ്ചേരി (സെക്ര.), ഗഫൂർ എസ്റ്റേറ്റ്മുക്ക് (റിലീഫ് കമ്മിറ്റി ചെയർമാൻ) എന്നിവരാണ് ഭാരവാഹികൾ.
സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, ജനറൽ സെക്രട്ടറി ശുഐബ് പള്ളിയാലിൽ, വൈസ് പ്രസിഡൻറ് അസീസ് വെങ്കിട്ട, സെക്രട്ടറി അഷ്റഫ് കല്പകഞ്ചേരി, അനസ് കൊടുവള്ളി, ഗഫൂർ ഓമശ്ശേരി, സലാം വളാഞ്ചേരി, നിഷാദ് തൃശൂർ, അമീർ കോഡൂർ, സലാം മഞ്ചേരി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ ചെമ്മാട് സ്വാഗതവും ചെയർമാൻ നൗഷാദ് കണ്ണൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.