അൽ ഖോബാര്‍: പ്രവാസ ജീവിതമവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന ദഹറാന്‍ കെ.എം.സി.സി മുന്‍ സെക്രട്ടറിയും അല്‍കോബാര്‍ കേന്ദ്രകമ്മിറ്റി പ്രവര്‍ത്തക സമിതിയംഗവുമായ ഷമീര്‍ ബാലുശ്ശേരിക്ക് ദഹറാന്‍ കെ.എം.സി.സി യാത്രയയപ്പ് നല്കി. ദഹറാനിലെ മത-സാമൂഹിക- ജീവകാരുണ്യരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന കോഴിക്കോട് ഉണ്ണികുളം എകരൂല്‍ സ്വദേശിയായ ഷമീര്‍ കെ.എം.സി.സിയുടെ ഹജ്ജ് സന്നദ്ധ സേവന രംഗത്തും സജീവമായിരുന്നു. ദഹറാന്‍ ഏരിയ കമ്മിറ്റിയുടെ ഉപഹാരം സൈനുദ്ധീന്‍ തിരൂര്‍ സമ്മാനിച്ചു. ശറഫുദ്ധീന്‍ വെട്ടം അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി ദേശീയ സെക്രട്ടേറിയേറ്റ് അംഗം സുലൈമാന്‍ കൂലെരി ഉദ്ഘാടനം ചെയ്തു. അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് സിദ്ദീഖ് പാണ്ടികശാല മെമന്റോ കൈമാറി. സിറാജ് ആലുവ, നജീബ് ചീക്കിലോട്, ഒ.പി. ഹബീബ് ബാലുശ്ശേരി, അബ്ദുന്നാസര്‍ ദാരിമി കമ്പില്‍, ഇക്ബാല്‍ ആനമങ്ങാട്, മുഹമ്മദ് പുതുക്കുടി, ജലീല്‍ വയനാട്, ഇബ്രാഹീം കാളമ്പ്ര, അഹമ്മദ് ചെങ്ങളായി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ലുബൈദ് ഒളവണ്ണ സ്വാഗതവും അനീസ് ബാബു മുണ്ടുപറമ്പ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.