റിയാദ്: കെ.എം.സി.സി ന്യൂ സനാഇയ ഏരിയ ട്രഷററും ദീമാ ബിസ്കറ്റ് കമ്പനിയിലെ സെയിൽസ്മാനുമായ ഷറഫുദ്ദീൻ പയ്യനാടിന് റിയാദ് സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി. എട്ടു വർഷമായി ബിസ്കറ്റ് കമ്പനിയിൽ ജോലി ചെയ്യുന്ന ഷറഫുദ്ദീൻ സെൻട്രൽ കമ്മിറ്റിയുടെ കോവിഡ് മിഷൻ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ലോക്ഡൗൺ കാലയളവിൽ ഭക്ഷണത്തിനും മരുന്നിനുമായി പ്രയാസപ്പെട്ടിരുന്ന ആയിരങ്ങൾക്ക് ആശ്വാസമേകിയ റിയാദ് കെ.എം.സി.സിയുടെ റിലീഫ് പ്രവർത്തനങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്ന ഷറഫുദ്ദീൻ രോഗം മൂലം പ്രയാസമനുഭവിച്ച നിരവധി പേരെ ആശുപത്രിയിലെത്തിക്കുന്നതിനുവേണ്ടിയും പ്രവർത്തിച്ചിരുന്നു. ബത്ഹയിലെ കെ.എം.സി.സി ഓഫിസിൽ നടന്ന യോഗം വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവൂർ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് സി.പി. മുസ്തഫ അധ്യക്ഷതവഹിച്ചു. സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം ഉമർ അമാനത്ത് സമ്മാനിച്ചു. ജലീൽ തിരൂർ, അബ്ദുൽ മജീദ്, കെ.ടി. അബൂബക്കർ, അബ്ദുറഹ്മാൻ ഫറോക്ക്, അഷ്റഫ് വെള്ളപാടം, റഫീഖ് പൂപ്പലം, മുത്തു കട്ടുപ്പാറ, ഹംസക്കോയ, അഷ്റഫ് അച്ചൂർ, ഇൻഷാദ്, ഉനൈസ്, സിദീഖ് ആനപ്പടി, നജീബ്, ഹബീബ് അൽഅബീർ, മജീദ് പരപ്പനങ്ങാടി, സ ഫ്നാസ്, അബൂബക്കർ, ഇസ്മയിൽ കരോളം, നാസർ നിലമ്പൂർ, റാഫി കൂട്ടായി, ജാസിം കാസർകോട്, ഷമീർ കണ്ണൂർ എന്നിവർ സംസാരിച്ചു. ആക്ടിങ് സെക്രട്ടറി സുബൈർ അരിമ്പ്ര സ്വാഗതവും സഫീർ പറവണ്ണ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.