റിയാദ്: സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷ പദ്ധതിക്ക് റിയാദിൽ മലപ്പുറം ജില്ലകമ്മിറ്റി തുടക്കം കുറിച്ചു. ജില്ലതല ഉദ്ഘാടനം നാഷനൽ കമ്മിറ്റി അംഗം കോയാമുഹാജി, ഒ.കെ. മുഹമ്മദ് കുട്ടിക്ക് അപേക്ഷ ഫോം നൽകി നിർവഹിച്ചു.
മണ്ഡലംതല ഉദ്ഘാടനം ജില്ല സെക്രട്ടറി അസീസ് വെങ്കിട്ട നിർവഹിച്ചു. യോഗം നാഷനൽ കമ്മിറ്റി അംഗം ഉസ്മാൻ അലി പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ഓർഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷതവഹിച്ചു. ഷുഹൈബ് പനങ്ങാങ്ങര, മുഹമ്മദ് വേങ്ങര, അസീസ് വെങ്കിട്ട, കുഞ്ഞിപ്പ തവനൂർ, മുനീർ വാഴക്കാട്, ശരീഫ് അരീക്കോട്, ഹമീദ് ക്ലാരി, റഫീഖ് മഞ്ചേരി, ഇക്ബാൽ തിരൂർ, ശിഹാബ് കുട്ടശ്ശേരി, മുനീർ വാഫി, അലവിക്കുട്ടി ഒളവട്ടൂർ, ഷാഫി കരുവാരക്കുണ്ട്, ബഷീർ ഇരുമ്പുഴി, എ.പി. നാസർ കുന്നുംപുറം, മജീദ് മണ്ണാർമല, റഫീഖ് പൂപ്പലം, ബഷീർ പൊന്മള, ഇസ്മയിൽ താനൂർ എന്നിവർ സംസാരിച്ചു. സാമൂഹിക സുരക്ഷ പദ്ധതി ജില്ല സമിതി മുനീർ വാഴക്കാട് ചെയർമാനായി രൂപവത്കരിച്ചു.
പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്നവരായ ജില്ല സെക്രട്ടറി ശിഹാബ് കുട്ടശ്ശേരിക്ക് പ്രസിഡൻറ് മുഹമ്മദ് വേങ്ങരയും സോഷ്യൽ മീഡിയ വിങ് കോൺസെൻറർ അംഗം മുനീർ വാഫി കണ്ണമംഗലത്തിന് ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ടയും ഉപഹാരങ്ങൾ സമ്മാനിച്ചു. ജില്ല സെക്രട്ടറി ഷാഫി ചിറ്റത്തുപാറ സ്വാഗതവും സെക്രട്ടറി സിദ്ദീഖ് കോനാരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.