റിയാദ്: പ്രവാസം താൽക്കാലികമായി അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല സെക്രട്ടറി വി.പി. ലത്തീഫ് താനാളൂരിന് ജില്ല കമ്മിറ്റിയും താനൂർ മണ്ഡലം കമ്മിറ്റിയും സംയുക്തമായി യാത്രയയപ്പ് നൽകി.ബത്ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സൗദി നാഷനൽ കമ്മിറ്റി സെക്രേട്ടറിയറ്റ് അംഗം ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡൻറ് മുഹമ്മദ് വേങ്ങര അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, നാഷനൽ കമ്മിറ്റി സെക്രേട്ടറിയറ്റ് അംഗം ഉസ്മാൻ അലി പാലത്തിങ്ങൽ, ജില്ല ഓർഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, അഷ്റഫ് കൽപകഞ്ചേരി, താനൂർ മണ്ഡലം പ്രസിഡൻറ് കരീം താനൂർ, ജനറൽ സെക്രട്ടറി ലത്തീഫ് കരിങ്കപാറ, ജില്ല ഭാരവാഹികളായ യൂനുസ് കൈതകോടൻ, ഷാഫി ചിറ്റത്തുപാറ, മുനീർ വാഴക്കാട്, ശരീഫ് അരീക്കോട്, റഫീഖ് മഞ്ചേരി, ഹമീദ് ക്ലാരി, ഇസ്മാഇൗൽ താനൂർ, ഇസ്ഹാഖ് താനൂർ, ഫൈസൽ ഓമച്ചപ്പുഴ തുടങ്ങിയവർ സംസാരിച്ചു.
ജില്ല കമ്മിറ്റിയുടെ ഉപഹാരം പ്രസിഡൻറ് മുഹമ്മദ് വേങ്ങരയും മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം പ്രസിഡൻറ് കരീം താനൂരും കൈമാറി. വി.പി. ലത്തീഫ് താനാളൂർ മറുപടി പ്രസംഗം നടത്തി. സിദ്ദീഖ് കോനാരി സ്വാഗതവും ഇക്ബാൽ തിരൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.