ഖമീസ് മുശൈത്ത്: കെ.എം.സി.സി ടൗൺ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘വിന്റർ സോക്കർ സീസൺ രണ്ട്’ ഇന്ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. നാദിദമക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിന് വൈകീട്ട് 4:30 ന് തുടക്കം കുറിക്കും.
മന്തി ബിലാദ് വിന്നേഴ്സ് ട്രോഫിക്കും സൺ പാക്ക് വിന്നേഴ്സ് പ്രൈസ് മണിക്കും ആലം ജംബ്റ റണ്ണേഴ്സ് ട്രോഫിക്കും ശിഫ ഖമീസ് റണ്ണേഴ്സ് പ്രൈസ് മണിക്കും വേണ്ടിയുള്ള ടൂർണ്ണമെന്റിൽ അസീറിലെ പ്രമുഖ ക്ലബുകളാണ് മാറ്റുരക്കുന്നത്. ബഷീർ മൂന്നിയൂർ, ജലീൽ കാവനൂർ ,അലി.സി പൊന്നാനി, നജീബ് തുവ്വൂർ, ഹാഫിസ് രാമനാട്ടുകര, ഷംസു താജ്, ഉമ്മർ ചെന്നാരിയിൽ, മിസ്ഫർ മുണ്ടുപറമ്പ്, റഹ്മാൻ മഞ്ചേരി, ഷരീഫ് മോങ്ങം, മുസ്ഥഫ മാളിക്കുന്ന്, മുഖ്യ സ്പോൺസേഴ്സ് പ്രതിനിധികളായ റഊഫ് ഇരിങ്ങല്ലൂർ, അബ്ദുറഹ്മാൻ ആൽപറമ്പ് തുടങ്ങിയവർ ടൂർണമെന്റ് വിശദീകരണ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.