കെ.എം.സി.സി ‘വിൻറർ സോക്കർ സെവൻസ് 2023’ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ

കെ.എം.സി.സി ‘വിൻറർ സോക്കർ സെവൻസ് 2023’ സിസംബർ 15ന്

അബ്ഹ: ഖമീസ് മുശൈത്ത് ടൗൺ കെ.എം.സി.സിയുടെ നേതൃത്വത്തിൽ ‘വിൻറർ സോക്കർ സെവൻസ് ഫുട്ബാൾ ടൂർണമെൻറ്​ നടത്താൻ തീരുമാനിച്ചതായി കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 15ന് ദിയാഫ സ്​റ്റേഡിയത്തിൽ അസീറിലെ പ്രമുഖ എട്ട് ക്ലബ്ബുകൾ മാറ്റുരക്കുന്ന കളിയിൽ അസീറിന് പുറത്തുള്ള കളിക്കാർക്ക് പുറമെ നാട്ടിൽ നിന്നുള്ള പ്രമുഖ കളിക്കാരും ബൂട്ട് കെട്ടും.

ശിഫ അൽഖമീസ് പോളിക്ലിനിക്ക് വിന്നേഴ്സ് ട്രോഫിക്കും വിന്നേഴ്സ് പ്രൈസ് മണിക്കും മന്തി അൽ ജസീറ റിജാൽ അൽമ റണ്ണേഴ്സ് ട്രോഫിക്കും റണ്ണേഴ്സ് പ്രൈസ് മണിക്കും വേണ്ടിയുള്ള വിൻറർ സെവൻസിൽ മെട്രോ സ്പോർട്സ് ക്ലബ്ബ്, ന്യൂ ജെൻ ഖമീസ്, ഒയാസിസ് അബഹ, ദർബ് എഫ്​.സി, കേരള നയൻസ്, വെബ് വേൾഡ്, ശിഫ ഖമീസ് പോളിക്ലിനിക്ക് എഫ്​.സി, വിവ ഫാൽക്കൺ ഖമീസ് തുടങ്ങിയ ടീമുകൾ മാറ്റുരക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സെൻട്രൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡൻറ് ജലീൽ കാവനൂർ ടൂർണമെൻറ്​ കോഓഡിനേറ്റർ ഹാഫിസ് രാമനാട്ടുകര കമ്മിറ്റി പ്രസിഡൻറ് അലി സി. പൊന്നാനി, ജനറൽ സെക്രട്ടറി നജീബ് തുവ്വൂർ, ട്രഷറർ ഉമർ ചെന്നാരിയിൽ, ഭാരവാഹികളായ അഷ്റഫ് ഡി.എച്ച്​.എൽ, മിസ്ഫർ മുണ്ടുപറമ്പ്, റഹ്​മാൻ മഞ്ചേരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.