റിയാദ്: കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) വിദ്യാഭ്യാസ ബോർഡിന് കീഴിൽ ജി.സി.സി സെക്ടർ മദ്റസ പൊതുപരീക്ഷയിൽ റിയാദിലെ അസീസിയയിൽ പ്രവർത്തിക്കുന്ന ദാറുൽ ഫുർഖാൻ മദ്റസക്ക് നൂറുമേനി വിജയം. അഞ്ച്, ഏഴ് ക്ലാസുകളിലേക്കുള്ള പരീക്ഷയിൽ മുഴുവൻ വിദ്യാർഥികളും ഉന്നത വിജയം കൈവരിച്ചു.
ഹംദാൻ അബ്ദുല്ല, മുഹമ്മദ് സിയാൻ, ലമീസ് ഷമീർ, മുഹമ്മദ് ഇഷാൻ എന്നിവർ അഞ്ചാം ക്ലാസിൽ നിന്നും സി.ടി. ഹർഷ, അഹ്മദ് ഇഹ്സാൻ, എം.ടി. ഹാദി എന്നിവർ ഏഴാം ക്ലാസിൽ നിന്നും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡോടുകൂടി മിന്നുന്ന വിജയം കരസ്ഥമാക്കി.
വിജയികൾക്കുള്ള അവാർഡ്-സർട്ടിഫിക്കറ്റ് വിതരണം സെപ്റ്റംബറിൽ നടക്കുന്ന പൊതുപരിപാടിയിൽ നടത്തുമെന്ന് മദ്റസ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. റിയാദിലെ അസീസിയയിൽ വിശാലമായ സൗകര്യത്തോടുകൂടിയും മികച്ച പഠനാന്തരീക്ഷത്തിലും പ്രഗല്ഭ അധ്യാപകർക്ക് കീഴിൽ മതപഠനം കുട്ടികൾക്ക് ലഭ്യമാകാൻ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ അസീസിയ യൂനിറ്റിന് കീഴിൽ പ്രവർത്തിക്കുന്ന ദാറുൽ ഫുർഖാൻ മദ്റസയുമായി ബന്ധപ്പെടാവുന്നതാണ്.
മദ്റസയുടെ 2023-24 പുതിയ അധ്യയന വർഷം ആഗസ്റ്റ് 25ന് ആരംഭിക്കും. പുതിയ അധ്യയന വർഷത്തിൽ സന്ദർശന വിസയിൽ വരുന്ന വിദ്യാർഥികൾക്കും പ്രവേശനം ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് 0508859571, 0540958675, 0533910652 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും കമ്മിറ്റി വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.