റിയാദ്: കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) നടത്തിയ 2022-2023 വർഷത്തെ പൊതുപരീക്ഷയിൽ ഗൾഫ് സെക്ടറിൽ റിയാദ് സലഫി മദ്റസയിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും ഉന്നത വിജയം നേടുകയും റെക്കോഡ് എ പ്ലസുകൾ കരസ്ഥമാക്കുകയും ചെയ്തു. ഇൽഹാം അലി മുബാറക്, മുഹമ്മദ് ആതിഫ്, അഷാസ് റഹ്മാൻ, ഹാദി ബഷീർ, റിഫ മറിയം, സബ സൈനബ്, സബ ഹയാൽ, റോണ പൂവങ്കാവിൽ, ഷെസ്മിൻ ബർസ എന്നിവർ അഞ്ചാം ക്ലാസിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി.
അഹ്മദ് സിദാൻ, ഷാഹിൻ കുഴിയെങ്ങൽ, ഫാത്തിമ ഷസ, ഹാനിയ ഹാഷിക്, റിഫ റസ്സൽ, സി.പി. നഹാന എന്നിവർ ഏഴാം ക്ലാസിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. കെ.എൻ.എം ഗൾഫ് സെക്ടറിൽ നടത്തിയ അഞ്ച്, ഏഴ് പൊതുപരീക്ഷയിൽ സൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയത് റിയാദ് സലഫി മദ്റസയിലാണ്. മൂന്നു പതിറ്റാണ്ടായി റിയാദിൽ പ്രവർത്തിക്കുന്ന മദ്റസ ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററാണ് നടത്തുന്നത്.
മതപഠനത്തോടൊപ്പം മലയാള ഭാഷാപഠനവും കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് പാഠ്യേതര പദ്ധതികളും ടീനേജ് ക്ലാസുകളും രക്ഷിതാക്കൾക്ക് പ്രത്യേക ക്ലാസുകളും സംഘടിപ്പിക്കുന്നു. മദ്റസ ആവശ്യങ്ങൾക്കായി 0562508011 എന്ന നമ്പറിൽ ഓഫിസ് സെക്രട്ടറിയെ ബന്ധപ്പെടാവുന്നതാണ്.
പൊതുപരീക്ഷയിൽ വിജയികളായ മുഴുവൻ കുട്ടികളെയും പഠനത്തിന് നേതൃത്വം കൊടുത്ത മുഴുവൻ അധ്യാപകരെയും അഭിനന്ദിക്കുന്നതായും മദ്റസയിൽ അഡ്മിഷൻ തുടരുന്നതായും വിസിറ്റ് വിസയിലുള്ളവർക്കും പഠനത്തിന് അവസരം ഒരുക്കുന്നതായും പ്രിൻസിപ്പൽ അംജദ് അൻവാരി, മാനേജർ മുഹമ്മദ് സുൽഫിക്കർ, അഡ്മിനിസ്ട്രേറ്റർ അബ്ദുൽ വഹാബ് പാലത്തിങ്ങൽ, സ്റ്റാഫ് സെക്രട്ടറി ബാസിൽ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.