ജിദ്ദ: കൊച്ചി വിമാനം മുടങ്ങിയ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജിദ്ദ നവോദയ ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാത്രി ജിദ്ദയില്‍നിന്നു കൊച്ചിയിലേക്ക് പുറെപ്പടേണ്ടിയിരുന്ന സൗദി എയര്‍ലൈന്‍സിെൻറ രണ്ടു വിമാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. വിഷയം ശ്രദ്ധയില്‍പെട്ട ഉടൻ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളംകോവന്‍, ടി. ആരിഫ് എം.പി എന്നിവര്‍ വിഷയത്തിൽ ഇടപെട്ടിരുന്നു.
സർവിസ് പുനഃസ്ഥാപിക്കണമെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപെട്ട് ഇളംകോവന്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ സുനില്‍കുമാറിന് കത്ത് നല്കി. കേരള സര്‍ക്കാര്‍ എൻ.ഒ.സി നല്‍കിയിരുന്നെങ്കിലും സാങ്കേതികപ്രശ്നങ്ങള്‍ ഉയർത്തി കേന്ദ്രം അനുമതി റദ്ദാക്കുകയായിരുന്നുവെന്ന് ഇളംകോവന്‍ പറഞ്ഞതായി നവോദയ അറിയിച്ചു. വ്യാഴാഴ്ച രാത്രി പുറപ്പെടേണ്ടിയിരുന്ന എസ്.വി 3572 ചാര്‍ട്ടര്‍ വിമാനം മുന്നറിയിപ്പില്ലാതെ കേന്ദ്ര സിവില്‍ ഏവിയേഷന്‍ കേന്ദ്രം റദ്ദാക്കുകയായിരുന്നു. ഇതോടെ ടിക്കറ്റും പി.സി.ആര് ടെസ്റ്റും പൂര്‍ത്തിയാക്കിയ നൂറുകണക്കിന് യാത്രക്കാര്‍ ദുരിതത്തിലായി. അയ്യായിരം രൂപയിലധികം മുടക്കിയാണ് ഓരോ യാത്രക്കാരും പി.സി.ആര് ടെസ്റ്റ് എടുത്തത്. സൗദിയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് യാത്ര പുറപ്പെടാനായി കുട്ടികളും കുടുംബവുമടക്കം എത്തിയവര്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍ കുടുങ്ങി.
വിമാന സർവിസിന് ഡി.ജി.സി.എ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസിയും വിഷയത്തില്‍ ഇടപെട്ടിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. സൗദി എയര്‍ ഒഴികെയുള്ള വിമാനക്കമ്പനികള്‍ക്ക് യാത്രക്ക് തടസ്സം നേരിട്ടിരുന്നില്ല. മറ്റു രാജ്യങ്ങളില്‍നിന്നുള്ള സർവിസുകള്‍ക്കും നാട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. ഇന്ത്യയും സൗദിയും തമ്മില്‍ എയര്‍ ബബ്ള് കരാറുകള്‍ ഇല്ലാത്തതായിരിക്കാം ഇത്തരത്തിലുള്ള വിഷയങ്ങള്‍ക്ക് കാരണമെന്നു ട്രാവല്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
എയര്‍പോര്‍ട്ടും അനുബന്ധ സംവിധാനങ്ങള്‍ മുഴുവനായും കേന്ദ്ര സര്‍ക്കാറിെൻറ കീഴിലായിരിക്കെ കേരള സര്‍ക്കാറിനെ കുറ്റപ്പെടുത്താനുള്ള താല്പരകക്ഷികളുടെ ശ്രമം അപഹാസ്യമാണന്ന് നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം പറഞ്ഞു. യോഗത്തില്‍ പ്രസിഡൻറ് കിസ്മത്ത് മമ്പാട്, ജനറൽ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.