റിയാദ്: കൊച്ചി കൂട്ടായ്മയുടെ വാർഷിക പൊതുയോഗം ബത്ഹയിലെ ലുഹ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡൻറ് കെ.ബി. ഷാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഫീഖ് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ചാരിറ്റി കൺവീനർ അഷ്റഫ് കൂട്ടായ്മയിലേക്ക് പുതുതായി വന്നവർക്ക് സംഘടനാ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. കഴിഞ്ഞ വർഷം നിര്യാതനായ കൊച്ചി കൂട്ടായ്മയുടെ സ്ഥാപക നേതാവ് കെ.ബി. ഖലീലിനെ യോഗം അനുസ്മരിച്ചു.
ചടങ്ങിൽ പ്രവാസി ഭാരതീയ പുരസ്കാര ജേതാവായ ശിഹാബ് കൊട്ടുകാട് മുഖ്യാതിഥിയായിരുന്നു. പ്രവാസി മലയാളി ഫൗണ്ടേഷൻ അംഗങ്ങളായ ഷിബു ഉസ്മാൻ, റസ്സൽ, ബിനു കെ. തോമസ്, സത്താർ, ഫോർക്ക സെക്രട്ടറി ഉമർ മുക്കം, റിയാസ് വണ്ടൂർ തുടങ്ങിയവർ പങ്കെടുത്തു.
പ്രസിഡൻറ് കെ.ബി. ഷാജി, സെക്രട്ടറി റഫീഖ്, അഷ്റഫ് ടാക്, ആർട്സ് കൺവീനർ ജലീൽ കൊച്ചിൻ, സാജിദ് കൊച്ചിൻ എന്നിവർ സംസാരിച്ചു. ഇവൻറ് കൺട്രോളർ ഹസീബ് പരിപാടികൾക്ക് നേതൃത്വം നൽകി. മുൻ ജോയൻറ് സെക്രട്ടറി ജിനോഷ് നന്ദി പറഞ്ഞു.
നാലര ലക്ഷത്തോളം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് കഴിഞ്ഞവർഷം കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയതെന്ന് പ്രവർത്തന റിപ്പോർട്ടിൽ പറഞ്ഞു. അംഗങ്ങൾക്കിടയിൽ 60,000 റിയാലിന്റെ പലിശരഹിത വായ്പ സഹായം നൽകാനും കൊച്ചി കൂട്ടയ്മക്കായിട്ടുണ്ട്. ഈ വർഷവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അംഗങ്ങളുടെ ക്ഷേമത്തിനായും കൂട്ടായ്മ പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.