ജിദ്ദ: കൊച്ചി കൂട്ടായ്മ മക്ക കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ടാംഘട്ട റമദാൻ കിറ്റ് വിതരണം പുരോഗമിക്കുന്നു. ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ചു രണ്ടാംഘട്ടം 300ഓളം റമദാൻ കിറ്റുകളാണ് വിതരണം ചെയ്തത്. നോമ്പ് തുറക്കാനാവശ്യമായ മുഴുവൻ ഭക്ഷണ വിഭവങ്ങളുമടങ്ങിയ ഇഫ്താർ കിറ്റുകൾ മക്കയിൽനിന്നും ജിദ്ദയിലെത്തിച്ചാണ് വിവിധ കോമ്പൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള ലേബർ ക്യാമ്പുകളിൽ വിതരണം നടത്തിയത്.
കൊച്ചി കൂട്ടായ്മ അംഗങ്ങളായ ജിബിൻ സമദ് കൊച്ചി, സനോജ് മട്ടാഞ്ചേരി, ബാബു കൊച്ചങ്ങാടി, അനീസ് ചുള്ളിക്കൽ, അൻസിഫ് കോടഞ്ചേരി, ഹബീബ്, ബാബു മുണ്ടൻവലി, ബിനോയ് കൊച്ചി, സിയാദ്, അഷ്റഫ്, സിർദ്ദർ കമാൽ, മൻസൂർ, ശാരിക്, സനിമ, നസ്റിയ, അനു എന്നിവർ നേതൃത്വം നൽകി. റമദാൻ ആദ്യ വാരം ആരംഭിച്ച ഇഫ്താർ കിറ്റ് വിതരണം വരും ദിവസങ്ങളിൽ സൗദിയിലെ വിവിധ പ്രദേശങ്ങളിൽ നടക്കുമെന്നും ലേബർ ക്യാമ്പുകളിൽ തുച്ഛമായ വരുമാനത്തിൽ ജോലിചെയ്തുവരുന്ന വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളെ തിരഞ്ഞുപിടിച്ചാണ് കിറ്റുകൾ വിതരണം ചെയ്തുവരുന്നതെന്നും, ക്യാമ്പുകളിൽ കഴിയുന്നവർക്ക് കിറ്റ് വിതരണം വലിയ ആശ്വാസമാണ് നൽകുന്നതെന്നും കൊച്ചി കൂട്ടായ്മ കോഓഡിനേറ്റർമാരായ ഷമീർ ബാബു, സനോജ് സൈനുദ്ദീൻ, ബിനോയ്, ജിബിൻ സമദ് കൊച്ചി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.