ജിദ്ദ: അന്തരിച്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ജിദ്ദ നവോദയ അനുശോചന സമ്മേളനം സംഘടിപ്പിച്ചു. നേതാവിനോടുള്ള ആദര സൂചകമായി നൂറു കണക്കിന് പാർട്ടി പ്രവർത്തകരും മറ്റുള്ളവരും സമ്മേളന സ്ഥലത്തേക്കു ഒഴുകിയെത്തി. കോടിയേരിയുടെ ഫോട്ടോക്ക് മുന്നിൽ റോസാ പുഷ്പങ്ങൾ അർപ്പിച്ചുകൊണ്ടാണ് അനുശോചന സമ്മേളനം തുടങ്ങിയത്. അദ്ദേഹം ജിദ്ദയിൽ സന്ദർശനം നടത്തിയപ്പോഴുണ്ടായ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടു നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം മുഖ്യപ്രഭാഷണം നടത്തി. എന്നും പാർട്ടി പ്രവർത്തകരെ ആവേശം കൊള്ളിച്ചിരുന്ന സംഘടന നേതാവായിരുന്നു കോടിയേരി എന്ന് അദ്ദേഹം അനുസ്മരിച്ചു. നവോദയ കേന്ദ്ര പ്രസിഡന്റ് കിസ്മത്ത് മമ്പാട് അധ്യക്ഷത വഹിച്ചു.
ജിദ്ദയിൽ വിവിധ രാഷ്ട്രീയ, സാംസ്‌കാരിക, വ്യാവസായിക, മാധ്യമ മേഖലയിൽ [പ്രവർത്തിക്കുന്നവർ അനുശോചന യോഗത്തിൽ പങ്കെടുത്തു ദുഃഖത്തിൽ പങ്കുചേർന്നു.
തിരൂരങ്ങാടി മുൻസിപ്പൽ ചെയർമാനും കെ.എം.സി.സി സൗദി പ്രസിഡന്റുമായ കെ.പി മുഹമ്മദ് കുട്ടി, ആലുങ്ങൽ മുഹമ്മദ്, ഡോ. ജംഷീർ അഹമ്മദ് (അബീർ ഗ്രൂപ്പ്), ഫാഇദ അബ്ദുറഹിമാൻ (ഷിഫ ജിദ്ദ പോളിക്ലിനിക്), കെ.ടി.എ മുനീർ, സക്കീർ ഹുസൈൻ എടവണ്ണ (ഒ.ഐ.സി.സി), അഹമ്മദ് പാളയാട്ട് (കെ.എം.സി.സി), സത്താർ (ന്യൂ ഏജ്), മൻസൂർ വണ്ടൂർ (ഐ.എം.സി.സി), നിസാം മമ്പാട് (സിഫ്), അയൂബ് മാഷ് (അൽമാസ് പോളിക്ലിനിക്), ജലീൽ കണ്ണമംഗലം( 24 ന്യൂസ്), സാദിഖലി തുവ്വൂർ (ഗൾഫ് മാധ്യമം), ജാഫറലി പാലക്കോട്( മാതൃഭൂമി), കബീർ കൊണ്ടോട്ടി (തേജസ്), സാബിത് മഞ്ചേരി (മീഡിയവൺ), ബിജുരാജ് രാമന്തളി (കൈരളി), ഹംസ മദാരി (സമീക്ഷ), ഗായകൻ മിർസ ഷരീഫ്, വിവിധ ജില്ലാ, പ്രാദേശിക കൂട്ടായ്മകളുടെ പ്രതിനിധികളായ ഹിഫ്സുറഹ്മാൻ, രാധാകൃഷ്ണൻ, അജികുമാർ, ഹുസൈൻ, അലി റാവുത്തർ, ശ്രീജിത്ത് കണ്ണൂർ, യുസഫ് കോട്ട, നവോദയ രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ്, ആസിഫ്, സലാഹുദ്ദീൻ, അബ്ദുല്ല മുല്ലപ്പള്ളി, ശിഹാബ് എണ്ണപ്പാടം, മുഹമ്മദ്, മൊയ്‌തീൻ, ജലീൽ, വനിതാ പ്രതിനിധികളായ നിഷ നൗഫൽ, അനുപമ ബിജുരാജ്, ഹഫ്സത് മുസാഫിർ, സുശീല ജോസഫ്, ഏരിയ രക്ഷാധികാരികളായ അനസ് ബാവ, ഹരീന്ദ്രൻ, ജുനൈസ്, നവോദയ കേന്ദ്ര, ഏരിയ ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. നിരവധി പേർ നവോദയ ആദരാഞ്ജലി ബുക്കിൽ അനുശോചനം എഴുതി നൽകി. ജനറൽ സെക്രട്ടറി ശ്രീകുമാർ സ്വാഗതവും ട്രഷറർ സി.എം അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.