കൊല്ലം സ്വദേശി ജുബൈലിൽ മരിച്ചു

ജുബൈൽ: മലയാളി ജുബൈലിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊല്ലം കൈതക്കോട് പവിത്രേശ്വരം വൃന്ദാവനത്തിൽ ഗോപാലൻ- തങ്കമ്മ ദമ്പതികളുടെ മകൻ മോഹനൻ (50) ആണ് മരിച്ചത്.

ജുബൈലിലെ ഒരു കമ്പനിയിൽ ലേബർ സൂപ്പർവൈസർ ആയിരുന്നു മോഹനൻ. മൃതദേഹം ജുബൈൽ അൽ മന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികൾ പുരോഗമിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

Tags:    
News Summary - kollam native died in Jubail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.