കോവിഡ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ജുബൈലിൽ മരിച്ചു

ജുബൈൽ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ജുബൈലിൽ മരിച്ചു. കൊല്ലം ഇരവിപുരം സെൻറ്​ മേരി നിവാസിൽ നെൽസൺ - എൽസി ദമ്പതികളുടെ മകനും ജുബൈൽ സൗദി കയാൻ കമ്പനിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറുമായിരുന്ന ബിജു നെൽസൺ (47) ആണ് മരിച്ചത്.

ഒരാഴ്ച മുമ്പ് രോഗബാധിതനായതിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അസുഖം കലശലായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച വൈകീട്ട് മരിച്ചു. ഭാര്യ: സിബിലി. മക്കൾ: ബിബിൻ, സിബിൻ.

25 വർഷമായി സൗദിയിൽ ജോലി ചെയ്യുന്നു. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇവിടെ അടക്കം ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

Tags:    
News Summary - kollam native died in saudi covid death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.