റിയാദ്: കേരളത്തിലെ പിണറായി സർക്കാറിനെതിരെ റിയാദ് ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റി ‘വിചാരണ സദസ്സ്’ സംഘടിപ്പിച്ചു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ പരിപാടി ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മര്യാദകള്‍ ലംഘിച്ചു പൊലീസിനെയും പാര്‍ട്ടി ഗുണ്ടകളെയും കയറൂരി വിട്ട് പ്രതിഷേധ സ്വരങ്ങളെ അടിച്ചമര്‍ത്തി വാഴ്ത്തുപാട്ടുകാരുടെ കുഴലൂത്തില്‍ അഭിരമിച്ച് ഏകാധിപതിയായി വാഴുന്ന പിണറായിക്കെതിരെ ഇനിയും ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
ഗ്ലോബല്‍ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ മുഖ്യപ്രഭാഷണം നടത്തി. വിധേയന് സിനിമയിലെ ഭാസ്കര പട്ടേലിനേയും തൊമ്മിയെയും ഓര്‍മിപ്പിക്കുംവിധം 20 അടിമ മന്ത്രിമാരെയും കൊണ്ട് നടത്തിയ കേരള ആഡംബര യാത്ര കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പിണറായി മറുപടി പറയണമെന്ന് അദ്ദേഹം പറഞ്ഞു. യാത്ര അവസാനിച്ചപ്പോള്‍ ആറ് ലക്ഷം പരാതികള്‍ കിട്ടി. 10 ശതമാനം പരാതികള്‍ക്ക് പോലും തീര്‍പ്പുകല്‍പ്പിക്കാന്‍ ഇതുവരെ കഴിഞ്ഞട്ടില്ല. പരിഹരിക്കപ്പെട്ടു എന്നവകാശപ്പെടുന്ന തീര്‍പ്പുകളുടെ കഥ മറ്റൊരു ക്രൂരമായ തമാശയാണെന്നും അദ്ദേഹം പറഞ്ഞു.
അധികാരത്തില്‍ എന്നും ഉണ്ടാവുമെന്ന് സ്വപ്നം കാണുന്ന ഇവര്‍ ഒരിക്കല്‍ ഇതിനെല്ലാം എണ്ണി എണ്ണി കണക്കു പറയേണ്ടിവരും. അതിനായി കോണ്‍ഗ്രസിെൻറ നേതൃത്വത്തില്‍ ഉയര്‍ന്നുവരുന്ന സമരങ്ങളില്‍ ജനങ്ങൾക്ക് പ്രതീക്ഷയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. നേതാക്കള്‍ക്കും പാര്‍ട്ടിക്കെതിരെയും ഇടത്, സംഘ് മാധ്യമങ്ങളും പ്രൊഫൈലുകളും പടച്ചുവിടുന്ന കള്ള പ്രചാരണങ്ങള്‍ക്കെതിരെ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും റഷീദ് കൊളത്തറ മുന്നറിയിപ്പ് നൽകി.
ജില്ല പ്രസിഡൻറ് ഷെഫീക്ക് പുരക്കുന്നില്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡൻറ് ബാലു കുട്ടന് ആമുഖപ്രഭാഷണം നടത്തി. നാഷനല്‍ കമ്മിറ്റി ട്രഷറര്‍ റഹ്മാന് മുനമ്പത്ത്, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ നവാസ് വെള്ളിമാട്കുന്ന്, സലിം കളക്കര, ഷംനാദ് കരുനാഗപ്പള്ളി, അബ്ദുല്‍ സലിം അര്‍ത്തിയില്‍, നസീര്‍ ഹനീഫ, സാബു കല്ലേലിഭാഗം, ജില്ലാ പ്രസിഡൻറുമാരായ വിന്‍സൻറ്, മാത്യു ജോസഫ്, ശിഹാബ് നെന്മാറ എന്നിവര്‍ സംസാരിച്ചു.
നാസർ ലൈസ്, ശാലു, യോഹന്നാൻ കുണ്ടറ, ബിനോയ് മത്തായി, ബിജുലാൽ, അലക്സാണ്ടർ, ജോസ് കടമ്പനാട്, നിസാർ പള്ളിക്കശേരിൽ എന്നിവർ നേത്യത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി അലക്സ് കൊട്ടാരക്കര സ്വാഗതവും ട്രഷറർ സത്താർ ഓച്ചിറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.