ജിദ്ദ: കൊല്ലം ജില്ലക്കാരുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി സംഗമം ജിദ്ദ (കെ.പി.എസ്.ജെ) വിവിധ പരിപാടികളോടെ കേരളപ്പിറവി, ക്രിസ്മസ്, ന്യൂഇയർ ദിനങ്ങൾ ആഘോഷിച്ചു. ചടങ്ങിൽ പ്രസിഡന്റ് ഷാനവാസ് കൊല്ലം അധ്യക്ഷത വഹിച്ചു. കഴിഞ്ഞകാല പ്രവർത്തനങ്ങൾ വിലയിരുത്തുകയും സംഘടനയുടെ പ്രവർത്തനവീഥിയിൽ നിൽക്കവേ മൺമറഞ്ഞ നേതാക്കളായ ഫാസിലുദ്ദീൻ ചടയമംഗലം, സുദീപ് സുന്ദരം എന്നിവരെ അനുസ്മരിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തുകൊണ്ട് സംസാരിച്ചു.
കോവിഡ് മഹാമാരി കാലത്ത് സംഘടന നടത്തിയ ജീവകാരുണ്യപ്രവർത്തനങ്ങളെക്കുറിച്ചു വൈസ് പ്രസിഡന്റ് വിജാസ് ചിതറ വിശദീകരിച്ചു. പ്രവർത്തനങ്ങളുടെ വിഡിയോ പ്രദർശനവും നടന്നു. കൾച്ചറൽ കൺവീനർ സജു രാജെൻറയും വനിത വിഭാഗം കൺവീനർ ഷാനി ഷാനവാസിെൻറയും നേതൃത്വത്തിൽ വിവിധ കലാവിരുന്നുകൾ അരങ്ങേറി.
ഷാനി ഷാനവാസ്, ബിൻസി സജു, ലിനു റോബി, സിബി സോബിൻ, ലിൻസി ബിബിൻ, ഷെറിൻ ഷാബു, മിനി സോണി, ധന്യ കിഷോർ എന്നിവർ കുട്ടികളുടെ പരിപാടികൾ ചിട്ടപ്പെടുത്തി. റോബി തോമസിെൻറ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് കരോൾ കാണികളുടെ മനസ്സിൽ ഇടം നേടി. കെ.പി.എസ്.ജെ കുരുന്നുകളുടെ മനോഹരമായ പ്രോഗ്രാമുകൾ നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് വരവേറ്റത്.
പ്രോഗ്രാം കൺവീനർ സോണി ജേക്കബ്, ജോയന്റ് കൺവീനേഴ്സ് സാമുവൽ തോമസ്, ബിബിൻ ബാബു, മാഹീൻ പള്ളിമുക്ക് എന്നിവർ നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് മനോജ് കുമാർ, ജോയന്റ് സെക്രട്ടറി ഉദയൻ പുനലൂർ, എക്സി. അംഗങ്ങളായ ഷാജി ഫ്രാൻസിസ്, ഷാബു പോരുവഴി, സോബിൻ ഉതുപ്പൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ഷാനവാസ് സ്നേഹക്കൂട് സ്വാഗതവും ട്രഷറർ അഷ്റഫ് കുരിയോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.