ദമ്മാം: കൊണ്ടോട്ടിയൻസ് ദമ്മാം സംഘടിപ്പിച്ച പാചക മത്സരം രുചിവൈവിധ്യങ്ങളുടെ സംഗമത്തിനൊപ്പം സൗദി കിഴക്കൻ പ്രവിശ്യയിലെ കേരളീയ പ്രവാസി സമൂഹത്തിന്റെ പൊതുവേദിയായി മാറി. റോയൽ മലബാർ ഓഡിറ്റോറിയത്തിൽ നടന്ന പാചക മത്സരത്തിൽ സ്ത്രീപുരുഷഭേദമന്യേ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 22 പേർ പങ്കെടുത്തു. ഹനീഫ പെരിഞ്ചിരി, റൂബി ഹമീദ്, സിജില ഹമീദ്, ജുമാന എന്നിവർ വിധി നിർണയിച്ച മത്സരത്തിൽ ആയിഷ ഷഹീൻ ഒന്നാം സ്ഥാനവും മുഹ്സിന ഷിബിൽ രണ്ടാം സ്ഥാനവും അമൃത ശ്രീലാൽ മൂന്നാം സ്ഥാനവും നേടി. ഒന്നാം സമ്മാനമായി ഇൻറർനാഷനൽ ട്രാവൽസും റെഡ് റേ ട്രാവൽസും ചേർന്നു റൗണ്ട് ട്രിപ്പ് എയർ ടിക്കറ്റ് നൽകിയപ്പോൾ രണ്ടാം സമ്മാനമായി റോയൽ ട്രാവൽസ് നൽകിയ വൺവേ എയർ ടിക്കറ്റും നൽകി. ഗ്രാൻഡ് മാർട്ട് ഹൈപ്പർമാർക്കറ്റ് നൽകിയ ഹോംഅപ്പ്ലൈൻസ് മൂന്നാം സ്ഥാനത്തിന് നൽകി.
ഗിഫ്റ്റ് വൗച്ചർ ഉൾപ്പെടെ മറ്റ് സമ്മാനങ്ങളും വിജയികൾക്കും മുഴുവൻ മത്സരാർഥികൾക്കും സമ്മാനിച്ചു. പാചക മത്സരത്തോടനുബന്ധിച്ച് കലാസാംസ്കാരിക സദസും അരങ്ങേറി. ഫൈസൽ കൊണ്ടോട്ടി ദൃശ്യാവിഷ്കാരം നിർവഹിച്ച, കൊണ്ടോട്ടിയുടെ ചരിത്രപാരമ്പര്യവും പൈതൃകവും വിവരിച്ച കൊണ്ടോട്ടിയിലൂടെ എന്ന ഡോക്യുമെന്ററി ഏറെ പ്രശംസ പിടിച്ചുപറ്റി. സാമൂഹിക ബോധവൽക്കരണം ആസ്പദമാക്കിയുള്ള തീം ഡാൻസ് ഉൾപ്പെടെ മറ്റു കലാപരിപാടികളും നടന്നു. സാംസ്കാരിക സമ്മേളനം കൊണ്ടോട്ടിയൻസ് ദമ്മാം ഉപദേശക സമിതി അംഗം സി. അബ്ദുൽ ഹമീദ് ഉത്ഘാടനം ചെയ്തു. ഒ.പി. ഹബീബ് (കെ.എം.സി.സി), ഇ.കെ. സലീം (ഒ.ഐ.സി.സി), രഞ്ജിത്ത് വടകര (നവോദയ), ജമാൽ വില്യാപ്പിള്ളി (നവയുഗം), സാമൂഹിക പ്രവർത്തകൻ നാസ് വക്കം, മുജീബ് കളത്തിൽ, സാജിദ് ആറാട്ടുപുഴ, അഷ്റഫ് ആളത്ത്, നൗഷാദ് കണ്ണൂർ, താജു അയ്യാരിൽ, സലീം, ആസിഫ് താനൂർ, ഡോ. സിന്ധുബിനു, ഹുസ്ന ആസിഫ് എന്നിവർ സംസാരിച്ചു.
പ്രസിഡന്റെ ആലിക്കുട്ടി ഒളവട്ടൂരിന്റെ നേതൃത്വത്തിൽ സെക്രട്ടറി അഷ്റഫ് തകൊണ്ടോട്ടി, ട്രഷറർ സിദ്ധിഖ് ആനപ്ര, ഓർഗനൈസിങ് സെക്രട്ടറി വി.പി. ഷമീർ, വൈസ് പ്രസിഡന്റെ റിയാസ് മരക്കാട്ടുതൊടിക, ഷറഫു വലിയപറമ്പ്, നിഹാൽ, റഷീദ്, ജുസൈർ തോട്ടത്തിൽ, ബബീഷ് രാജ്, സഹീർ മജ്ദാൽ, ആസിഫ് മേലങ്ങാടി, സൈനുദ്ദീൻ വലിയപറമ്പ്, ഇഖ്ബാൽ ചുണ്ടക്കാടൻ, നിയാസ് ബിനു, ഇ.എം. മുഹമ്മദ് കുട്ടി ഖഫ്ജി, ഉമർ കോട്ടയിൽ അൽ അഹ്സ, റസാഖ് ബാബു, സുഹൈൽ ഹമീദ്, മെഹബൂബ് ബാബു, ബുഷ്റ റിയാസ്, നംഷിദ ഷമീർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.