ജിദ്ദ: ‘വിപുലമായ പങ്കാളിത്തം, കരുത്തുറ്റ കമ്മിറ്റികൾ’ എന്ന ശീർഷകത്തിൽ നടന്നുവരുന്ന കെ.എം.സി.സി സംഘടന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജിദ്ദ കൂട്ടിലങ്ങാടി പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ജനറൽ കൗൺസിൽ മീറ്റ് ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ ഉദ്ഘാടനം ചെയ്തു. സീനിയർ കമ്മിറ്റി അംഗം കരീം പഠിക്കാമണ്ണിൽ അധ്യക്ഷത വഹിച്ചു. പ്രവർത്തന, സാമ്പത്തിക റിപ്പോർട്ട് സഫീർ ബാവ അവതരിപ്പിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുത്ത നാസർ മച്ചിങ്ങലിനെ പരിപാടിയിൽ ആദരിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഇ.സി. സിദ്ദീഖ് മുഖ്യാതിഥിയായിരുന്നു.
മങ്കട മണ്ഡലം സെക്രട്ടറി ഇ.സി അഷ്റഫ് ആശംസ നേർന്നു. കെ.എം.സി.സി സുരക്ഷാ പദ്ധതി അംഗത്വ ഫോറം വിതരണത്തിെൻറ പഞ്ചായത്ത് തല ഉദ്ഘാടനം ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മച്ചിങ്ങൽ നിർവഹിച്ചു. മണ്ഡലം തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസറായി മജീദ് അരിപ്രയും, നിരീക്ഷകനായി റിയാസ് പുഴക്കാട്ടിരിയും പുതിയ കമ്മിറ്റി രൂപവത്കരണത്തിനു നേതൃത്വം നൽകി. ഓർഗനൈസിങ് സെക്രട്ടറി എൻ.കെ. ജഅഫർ നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികൾ: അഷ്റഫ് കാപ്പാട് (പ്രസി.), സഫീർ ബാവ (ജന. സെക്ര.), ശിഹാബ് പഠിക്കമണ്ണിൽ (ട്രഷ.), ഫിർദൗസ് വാഫി (ചെയർ.), എൻ.കെ ജഅഫർ (ഓർഗനൈസിങ് സെക്ര.), സാലിം തട്ടായിൽ, നാസർ ഊളങ്ങാടൻ, മജീദ് മൈലപ്പുറം, സമദ് ഉപ്പൂടൻ, ഹിക്മാൻ കടുങ്ങൂത്ത് (വൈസ് പ്രസി.), മുനീർ ഇല്ലിക്കുത്ത്, അഫ്സൽ ചേരിയിൽ, നുഫൈൽ, സമദ് കുട്ടീരി, ഷാഫി പാറടി, സഫീർ പുലശ്ശേരി (ജോ. സെക്ര.), നാസർ മച്ചിങ്ങൽ, ഇ.സി. അഷ്റഫ്, കരീം പടിക്കമണ്ണിൽ, സലീം സദാഫ്കോ, സൈതലവി ഇല്ലിക്കുത്ത്, റഊഫ് സ്മാർട്ട്, റഹീം ചീരക്കുഴി (ഉപദേശക സമിതി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.