ജി​ദ്ദ കോ​ഴി​ക്കോ​ട് ജി​ല്ല ഒ.​ഐ.​സി.​സി ക​മ്മി​റ്റി അം​ഗ​ത്വ വി​ത​ര​ണം ഷാ​ജി ഖാ​ൻ ത​യ്യി​ലി​ന് ന​ൽ​കി കെ.​ടി.​എ. മു​നീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കോഴിക്കോട് ജില്ല ഒ.ഐ.സി.സി അംഗത്വ കാമ്പയിൻ

ജിദ്ദ: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിർദേശപ്രകാരം പ്രവാസ ലോകത്ത് നടക്കുന്ന ഒ.ഐ.സി.സി അംഗത്വ കാമ്പയിനിന്റെ ഭാഗമായി ജിദ്ദ കോഴിക്കോട് ജില്ല ഒ.ഐ.സി.സി കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള അംഗത്വ വിതരണം ഷാജി ഖാൻ തയ്യിലിന് നൽകി റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ ഉദ്ഘാടനം ചെയ്തു.

ആർ.എസ്.എസിനെക്കാളും തീവ്രഹിന്ദുത്വ കാർഡ് കളിക്കുന്ന ആം ആദ്മി പാർട്ടി ബി.ജെ.പിയുമായി സന്ധി ചെയ്ത് ബി.ജെ.പിക്കെതിരെയുള്ള വോട്ടുകളെ ഉന്നംവെച്ച് ഗുജറാത്തിൽ കോൺഗ്രസിനെ തകർക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുകയാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് അനിൽ ബാബു അമ്പലപ്പള്ളി അധ്യക്ഷത വഹിച്ചു. ഇഖ്ബാൽ പൊക്കുന്ന്, നൗഷാദ് അടൂർ, ശ്രീജിത്ത് കണ്ണൂർ, അലി തെക്കുംതോട്, മുജീബ് മൂത്തേടം, മുജീബ് തൃത്താല, ഉണ്ണി പാലക്കാട്, അഷ്‌റഫ് വടക്കേക്കാട്, സിദ്ദീഖ് പുല്ലങ്കോട്, അസ്ഹാബ് വർക്കല, അലൻ കോട്ടയം എന്നിവർ സംസാരിച്ചു. നാസർ കോഴിത്തൊടി സ്വാഗതവും ഷാജി നന്ദിയും പറഞ്ഞു.

Tags:    
News Summary - Kozhikode District OICC Membership Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.