ജിദ്ദയിൽ അപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു

ജിദ്ദ: ജിദ്ദയിലുണ്ടായ അപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് സിറ്റി കുണ്ടുങ്ങൽ സ്വദേശിയും ഇപ്പോൾ കല്ലായി മാനാരി മാള്ളു അമ്മ ജംഗ്ഷനടുത്ത് താമസക്കാരനുമായ മുഹമ്മദ് റഫീഖ് (ഉപ്പുട്ടു മാളിയേക്കൽ) ആണ് മരിച്ചത്.

ജിദ്ദ അൽ ഖുംറയിൽ ട്രാൻസ്പോർട്ട് കമ്പനിയിൽ വർക്ഷോപ്പ് ജീവനക്കാരനായിരുന്ന ഇദ്ദേഹം തിങ്കളാഴ്ച രാവിലെ വാഹനത്തിന് കാറ്റടിക്കുമ്പോൾ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് മരണം.

പിതാവ്: കളരിക്കൽ ഉസ്മാൻ, മാതാവ്: യു.എം സുലൈഖ, ഭാര്യ: ലൈല,  മക്കൾ: മുഹമ്മദ് ലായിക്, മുഹമ്മദ് ലഹൻ. സഹോദരങ്ങൾ: യു.എം ലുഖ്മാൻ, യു.എം. ഹാജറ ബീവി. 

Tags:    
News Summary - kozhikode native died in accident jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.