റിയാദ്: കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടൻസ്’ ബലിപെരുന്നാൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു. റിയാദ് മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അഡ്വ. അബ്ദുൽ ജലീൽ ഈദ് സന്ദേശം കൈമാറി.
ഇബ്രാഹിം നബിയുടെ ത്യാഗപൂർണ ജീവിത സന്ദേശം ഓരോ വ്യക്തികളുടെയും സ്വന്തം ജീവിതത്തിൽ മാതൃകയാക്കി പിന്തുടരണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. മുനീബ് പഴൂർ, മുജീബ് മൂത്താട്ട്, അനിൽ മാവൂർ, ബഷീർ പാലക്കുറ്റി, സലീം ചാലിയം, മിർഷാദ് ബക്കർ എന്നിവർ സംസാരിച്ചു. കുട്ടികൾക്കുള്ള ‘ഈദിയ’ പാരിതോഷികം മുൻ ചീഫ് ഓർഗനൈസർ സഹീർ മുഹ്യിദ്ദീൻ വിതരണം ചെയ്തു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന കോഴിക്കോടൻസ് മെംബർ ഷാഹിർ സിറ്റിഫ്ലറിനും കുടുംബത്തിനുമുള്ള യാത്രയയപ്പും പരിപാടിയിൽ നടന്നു. അഡ്മിൻ ലീഡ് കെ.സി. ഷാജു സ്വാഗതം പറഞ്ഞു. ഹസൻ ഹർഷദ്, കബീർ നല്ലളം, പ്രഷീദ്, പി.കെ. റംഷിദ്, മുഹമ്മദ് ഷഹീൻ, അബ്ദുസ്സലാം ഒറ്റക്കണ്ടത്തിൽ, ഫാസിൽ വെങ്ങാട്ട്, സി.ടി. സഫറുല്ല എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.