യാംബു: കേരളത്തിലെ കോൺഗ്രസിനെ സെമി കേഡറാക്കാൻ കെ.പി.സി.സി ആവിഷ്കരിച്ച പുതിയ സംഘടനാ സംവിധാനമായ സി.യു.സി സൗദിയിലും. ഒ.ഐ.സി.സി നാഷനൽ കമ്മിറ്റിയാണ് പ്രവർത്തനപദ്ധതിക്ക് തുടക്കംകുറിച്ചത്. പ്രവർത്തകരെ കണ്ടെത്തി പരിശീലനം നല്കി പാര്‍ട്ടിയെ കൂടുതൽ പ്രവർത്തനസജ്ജമാക്കുക എന്നാണ് സി.യു.സികള്കൊണ്ട് ലക്ഷ്യമിടുന്നത്. വ്യവസായനഗരമായ യാംബുവിലെ റോയൽ കമീഷനിൽ ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ശങ്കർ എളങ്കൂറിെൻറ നേതൃത്വത്തിൽ പ്രഥമ കമ്മിറ്റി രൂപവത്കരിച്ചു. ഒ.ഐ.സി.സി യാംബു സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് തോമസ് വർഗീസ് പരിപാടിയിൽ അധ്യക്ഷതവഹിച്ചു. യാംബു സെൻട്രൽ കമ്മിറ്റി ട്രഷറർ ദീപക് ചുമ്മാർ, നാസർ ഹോളിഡേ, മുജീബ് പൂവച്ചൽ എന്നിവർ സംസാരിച്ചു.
പ്രവാസികളുടെ പ്രശ്നങ്ങളിൽ ശക്തമായി ഇടപെടുമെന്നും സ്വാതന്ത്ര്യസമര സേനാനികളുടെ അനുസ്മരണപരിപാടികളും കോൺഗ്രസിെൻറ വിശേഷ ദിവസങ്ങളുടെ ആചരണ പരിപാടികളും സി.യു.സി സംഘടിപ്പിക്കുമെന്ന് സൗദി സി.യു.സി പ്രസിഡൻറായി നിയമിതനായ പ്രസിഡൻറ് സെബാസ്റ്റ്യൻ ജോസഫ് പറഞ്ഞു.
യോഗത്തിൽ സോജി ജയിംസ് നന്ദി പറഞ്ഞു. യാംബു റോയൽ കമീഷനിലെ സി.യു.സി ഭാരവാഹികളെ യോഗത്തിൽ െതരഞ്ഞെടുത്തു. ഭാരവാഹികൾ: സെബാസ്റ്റ്യൻ ജോസഫ് (പ്രസി.), ജൂബി അലക്സ് (ജന. സെക്ര.), സോജി ജയിംസ് (ട്രഷ.). ജയിംസ് ജോർജ്, ജോൺ മത്തായി, മെജോ ഫിലിപ്, ബിനോഷ് തോമസ്, ബെന്നി അലോയ്സിസ്, അനീഷ് ജോൺ, നിബു സണ്ണി (എക്സിക്യൂട്ടിവ് അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.